ജീവന് വേണ്ടിയുള്ള ആ പിടച്ചിൽ കാണാതെ പോകാനായില്ല; വലയിൽ കുരുങ്ങിയ പൊൻമാന് രക്ഷകരായി പോലീസ്

ചെ​റാ​യി: പ​ള്ളി​പ്പു​റം കാ​യ​ലി​ൽ മീൻ പി​ടി​ക്കാ​ൻ വി​രി​ച്ചി​ട്ടി​രി​ക്കു​ന്ന വ​ല​യി​ൽ കുരുങ്ങിയ പൊൻമാന് രക്ഷകരായി പോലീസുകാർ. ചെ​റാ​യി ബീ​ച്ചി​ലേ​ക്ക് പ​ട്രോ​ളിം​ഗി​നു പോ​കും വ​ഴി​യാണ് മു​ന​ന്പം എ​സ്ഐ വി.​ബി. റ​ഷീ​ദും എ​എ​സ്ഐ മു​ര​ളി​യും പോ​ലീ​സു​കാ​ര​നാ​യ സു​ജീ​ഷും എന്നിവർ അടങ്ങിയ സംഘം പെൻമാൻ കുരുങ്ങിക്കടക്കുന്നത് കണ്ടത്.

ഉ​ട​ൻ ത​ന്നെ ജീ​പ്പ് നി​ർ​ത്തി പ​രി​സ​ര​ത്ത് നി​ന്നും നീ​ന്ത​ൽ അ​റി​യാ​വു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്തി അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. നീ​ന്തി വ​ല​ക്ക​ടു​ത്ത് എ​ത്തി​യ ആ​ൾ പൊ​ൻ​മാ​നെ വ​ല​യി​ൽ നി​ന്നും വേ​ർ​പെ​ടു​ത്തി എ​ടു​ത്തു​കൊ​ണ്ട് തി​രി​കെ ക​ര​യി​ലേ​ക്ക് നീ​ന്തി​യെ​ത്തി പ​ക്ഷി​യെ പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. പോ​ലീ​സ് സം​ഘ​മാ​ക​ട്ടെ അ​തി​നു പ്ര​ഥ​മ ശൂ​ശ്രൂ​ഷ ന​ട​ത്തു​ക​യും പ​റ​ത്തി വി​ടു​ക​യും ചെ​യ്തു.

Related posts