തൊഴില്‍ അന്വേഷകരേ ഇതിലേ… ഇതിലേ, റെയില്‍വേ സുരക്ഷാ സേനയില്‍ നിരവധി ഒഴിവുകൾ; സന്ദേശത്തിന്‍റെ വാസ്തവം അറിയാം

ന്യൂ​ഡ​ൽ​ഹി: ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. ഫേ​സ്ബു​ക്കിലും എ​ക്‌​സിലും വാ​ട്‌​സ്ആ​പ്പി​ലു​മു​ൾ​പ്പെ​ടെ നി​ര​വ​ധി മെ​സേ​ജു​ക​ൾ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​രാ​റു​മു​ണ്ട്. ചി​ല​ർ അ​വ​സ​ര​ത്തി​ന്‍റെ ‘അ’ ​എ​ന്നു ക​ണ്ടാ​ൽ​ത്ത​ന്നെ ചാ​ടി വീ​ഴു​ന്ന​വ​രാ​ണ്.

ഇ​ത്ത​ര​ത്തി​ലൊ​രു സ​ന്ദേ​ശ​മാ​ണ് റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​ന​യി​ലെ ജോ​ലി സം​ബ​ന്ധി​ച്ചു​ള്ള​ത്. റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് പ​റ​ഞ്ഞു​ള്ളൊ​രു നോ​ട്ടീ​സാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​ന​യി​ല്‍ സ​ബ്-​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രു​ടേ​യും ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള​ള​ത്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും അ​പേ​ക്ഷി​ക്കേ​ണ്ട തി​യ​തി​യും ശ​മ്പ​ള​വും പ്രാ​യ​പ​രി​ധി​യു​മെ​ല്ലാം നോ​ട്ടീ​സി​ൽ ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തിനു പി​ന്നി​ലു​ളള സ​ത്യാ​വ​സ്ഥ​യെ കു​റി​ച്ച് പ്ര​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗം അ​റി​യി​ച്ചു. റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​ന​യി​ലെ ഒ​ഴി​വു​ക​ള്‍ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള നോ​ട്ടീ​സ് വ്യാ​ജ​മാ​ണ് എ​ന്ന​താ​ണ് വ​സ്‌​തു​ത. ഈ ​സ​ര്‍​ക്കു​ല​ര്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത് അ​ല്ല. റെ​യി​ല്‍​വേ സു​ര​ക്ഷാ സേ​ന​യി​ല്‍ സ​ബ്‌-​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രു​ടേ​യും ഒ​ഴി​വി​ലേ​ക്ക് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ന​ട​ക്കു​ന്ന​താ​യി പ്ര​ച​രി​ക്കു​ന്ന നോ​ട്ടീസ് വ്യാ​ജ​മാ​ണ് എ​ന്ന് പി​ഐ​ബി​യു​ടെ ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗം അ​റി​യി​ച്ചു.

Related posts

Leave a Comment