ഇങ്ങനെ പണികിട്ടിയാൽ വിയർപ്പൊഴുകും… തൊ­​ഴി­​ലു​റ­​പ്പ് ജോ­​ലി­​ക്ക് ഒ­​പ്പി­​ട്ട ശേ­​ഷം ഡി­​വൈ​എ­​ഫ്ഐ­​യു­​ടെ മ­​നു­​ഷ്യ­​ച്ച­​ങ്ങ­​ല­​യ്­​ക്ക് പോ­​യി; മേ­​റ്റു­​മാ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

പ­​ത്ത­​നം­​തി​ട്ട: തൊ­​ഴി­​ലു​റ­​പ്പ് ജോ­​ലി­​ക്ക് ഒ­​പ്പി­​ട്ട ശേ­​ഷം ഡി­​വൈ​എ­​ഫ്‌​ഐ­​യു­​ടെ മ­​നു­​ഷ്യ­​ച്ച­​ങ്ങ­​ല­​യ്­​ക്ക് പോ­​യ മൂ­​ന്ന് മേ­​റ്റു­​മാ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍. ഒ­​രു വ​ര്‍­​ഷ­​ത്തേ­​യ്­​ക്കാ­​ണ് ഇ​വ­​രെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്.

പ­​ത്ത­​നം­​തി­​ട്ട പ­​ള്ളി­​ക്ക​ല്‍ പ­​ഞ്ചാ­​യ­​ത്തി­​ലെ 20-ാം വാ​ര്‍­​ഡി­​ലാ​ണ് സം­​ഭ­​വം. തൊ­​ഴി­​ലു​റ­​പ്പ് ജോ­​ലി­​ക്ക് മേ​ല്‍­​നോ­​ട്ടം വ­​ഹി­​ക്കേ­​ണ്ട മൂ­​ന്ന് മേ­​റ്റു­​മാ​രും തൊ­​ഴി­​ലാ­​ളി­​ക​ളും ഹാ­​ജ​ര്‍ ഒ­​പ്പി­​ട്ട ശേ­​ഷം മ­​നു­​ഷ്യ­​ച്ച­​ങ്ങ­​ല­​യ്­​ക്ക് പോ­​യെ­​ന്നാ­​ണ് പ­​രാ­​തി ഉ­​യ­​ര്‍­​ന്ന​ത്.

ബി­​ജെ­​പി​യും കോ​ണ്‍­​ഗ്ര​സും ന​ല്‍​കി­​യ പ­​രാ­​തി­​യി​ല്‍ ഓം­​ബു­​ഡ്‌­​സ്­​മാ​ന്‍ ബി­​എ​ല്‍­​ഒ­​യെ­​ക്കൊ­​ണ്ട് അ­​ന്വേ​ഷ­​ണം ന­​ട­​ത്തി­​യ­​പ്പോ­​ഴാ­​ണ് ക്ര­​മ­​ക്കേ­​ട് ക­​ണ്ടെ­​ത്തി­​യ​ത്.

ഇ­​തോ­​ടെ മേ­​റ്റു­​മാ​ര്‍­​ക്കെ­​തി­​രേ ന­​ട­​പ­​ടി­​യെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഇ­​തേ കു­​റ്റം ചെ­​യ്­​ത 70 തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് ആ ​ദി­​വ​സ­​ത്തെ വേ​ത­​നം കു­​റ­​യ്­​ക്ക­​ണ­​മെ​ന്നും ഓം­​ബു­​ഡ്‌­​സ്­​മാ­​ന്‍റെ ഉ­​ത്ത­​ര­​വി​ല്‍ പ­​റ­​യു​ന്നു.

അ­​തേ­​സ​മ­​യം ഇ­​ത് രാ­​ഷ്ട്രീ­​യ­​പ്രേ­​രി­​ത​മാ­​യ പ­​രാ­​തി­​യാ­​ണെ​ന്നും മേ­​റ്റു­​മാ​ര്‍­​ക്ക് അ­​വ­​രു­​ടെ ഭാ­​ഗം വി­​ശ­​ദീ­​ക­​രി­​ക്കാ​ന്‍ അ­​വ​സ­​രം ല­​ഭി­​ച്ചി­​ല്ലെ­​ന്നു­​മാ­​ണ് സി­​പി­​എം ഭ­​രി­​ക്കു­​ന്ന പ­​ഞ്ചാ­​യ­​ത്തി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം.

Related posts

Leave a Comment