ട്രെയിനില്‍ ഇനി മുതല്‍ രാത്രി ലാപ്‌ടോപ്,മൊബൈല്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് അനുവദിക്കില്ല ! കാരണം ഇങ്ങനെ…

ട്രെയിനില്‍ ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവില്ല.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ നിന്നും യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ.

അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും.

പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

Related posts

Leave a Comment