”സാ​നി​റ്റ​റി പാ​ഡ് പോ​ലെ തോ​ന്നു​ന്നു”: വൈറലായി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ രൂ​പ​ക​ൽ​പ​ന​

ചൈ​ന​യി​ലെ നാ​ൻ​ജിം​ഗ് നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ്റെ പു​തി​യ രൂ​പ​ക​ല്പ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ഓ​ൺ​ലൈ​നി​ൽ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു​വ​രി​ക​യാ​ണ്. ര​സ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, സം​ഭാ​ഷ​ണം നി​ർ​ദ്ദി​ഷ്ട കെ​ട്ടി​ട​ത്തി​ൻ്റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചോ ചെ​ല​വി​നെ​ക്കു​റി​ച്ചോ അ​ല്ല, മ​റി​ച്ച് അ​ത് എ​ങ്ങ​നെ കാ​ണ​പ്പെ​ടു​ന്നു എ​ന്ന​തിനെക്കുറിച്ചാണ്. നി​ര​വ​ധി ഇ​ൻ്റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​കാ​ശ​ക്കാ​ഴ്ച പ​ങ്കി​ട്ടു. ഇ​ത് ഒ​രു ഭീ​മ​ൻ സാ​നി​റ്റ​റി പാ​ഡി​നോ​ട് സാ​മ്യ​മു​ള്ള​താ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.

ജി​യാ​ങ്‌​സു പ്ര​വി​ശ്യ​യി​ലെ സ​ർ​ക്കാ​രും ചൈ​ന സ്റ്റേ​റ്റ് റെ​യി​ൽ​വേ ഗ്രൂ​പ്പും ചേ​ർ​ന്നാ​ണ് ഈ ​സ്റ്റേ​ഷ​ൻ പ്രാ​ഥ​മി​ക​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. 2024 -ൻ്റെ ​ആ​ദ്യ പ​കു​തി​യി​ലാ​ണ് ഇ​തി​ന്‍റെ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ക. ചൈ​നീ​സ് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് കൊ​ണ്ട്, പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​യി​രി​ക്കും ഇ​തി​ന്‍റെ നി​ർ​മാ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 2763 മി​ല്ല്യ​ൺ ഡോ​ള​റാ​ണ് ഇ​തി​ന് ഏ​ക​ദേ​ശം ക​ണ​ക്കാ​ക്കു​ന്ന നി​ർ​മാ​ണ ചി​ല​വ്.

നോ​ർ​ത്ത് നാ​ൻ​ജിം​ഗ് സ്റ്റേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് ‘പ്ലം ​ബോ​സ’​മി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടാ​ണ് എന്നാണ് പറയുന്നത്. ഇ​തി​ൽ എ​വി​ടെ​യാ​ണ് പ്ലം ​ബോ​സം എ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് ചോ​ദി​ക്കു​ന്ന​ത്.

“ഇ​തൊ​രു ഭീ​മ​ൻ സാ​നി​റ്റ​റി പാ​ഡ് പോ​ലെ​യാ​ണ് ഉ​ള്ള​ത്. ഇ​ത് ഒ​രു പ്ലം ​ബ്ലോ​സം പോ​ലെ​യാ​ണ് എ​ന്ന് പ​റ​യു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണ്” എ​ന്നാ​ണ് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ വെ​യ്‌​ബോ​യി​ൽ ഒ​രാ​ൾ ക​മ​ന്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. “ഇ​ത് കാ​ണു​മ്പോ​ൾ ത​ന്നെ ഒ​രു സാ​നി​റ്റ​റി പാ​ഡ് പോ​ലെ​യു​ണ്ട് എ​ന്ന് ന​മു​ക്ക് തോ​ന്നു​ന്നു​ണ്ട്. ആ​ർ​ക്കി​ടെ​ക്ടി​ന് എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ തോ​ന്നാ​ത്ത​ത്” എ​ന്നു​ള്ള ക​മ​ന്‍റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment