റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ്: 88 ശ​ത​മാ​ന​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി

പ​ര​വൂ​ര്‍: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ലേ​ക്ക് മാ​റു​ന്നു. രാ​ജ്യ​ത്തെ ആ​കെ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ളി​ല്‍ 88 ശ​ത​മാ​ന​വും ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. റെ​യി​ല്‍​വേ​യു​ടെ പു​തി​യ സം​യോ​ജി​ത മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ‘റെ​യി​ല്‍ വ​ണ്‍ ‘ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ വ​ന്‍ വി​ജ​യ​മാ​യ​താ​ണ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം.

ഐ​ആ​ര്‍​സി​ടി​സി വെ​ബ്സൈ​റ്റും ആ​പ്പും വ​ഴി​യു​ള്ള ബു​ക്കിം​ഗും ഇ​തി​ന് പു​റ​മെ സ​ജീ​വ​മാ​യി തു​ട​രു​ന്നു.
ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ഏ​ജ​ന്‍റു​മാ​രെ​യും റെ​യി​ല്‍​വേ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഹാ​ള്‍​ട്ട് ഏ​ജ​ന്‍റു​മാ​ര്‍, ജ​ന്‍ സാ​ധാ​ര​ണ്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സേ​വ​ക​ര്‍, സ്റ്റേ​ഷ​ന്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി​യും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ള്‍​ക്കും മ​റ്റും ഇ​ത്ത​രം ഏ​ജ​ന്‍​സി ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

എ​ന്നാ​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന യാ​ത്രി ടി​ക്ക​റ്റ് സു​വി​ധാ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഈ ​രം​ഗ​ത്ത് ചു​രു​ങ്ങി​യ​ത് ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം നി​ര്‍​ബ​ന്ധ​മാ​ണ്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ലൂ​ടെ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ പ്ര​തീ​ക്ഷ.

എ​സ്.​ആ​ര്‍. സു​ധീ​ര്‍ കു​മാ​ര്‍

Related posts

Leave a Comment