വിശ്വാസം അതല്ലേ എല്ലാം! മ​ഴ വേ​ണം; വെള്ളം നിറച്ച ചെമ്പിലിരുന്ന് പ്രാ​ർ​ഥി​ച്ച് പൂ​ജാ​രി​മാ​ർ; കൈ​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും

ക​ടു​ത്ത ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടു​വാ​നാ​യി ചെ​മ്പി​ൽ നി​റ​ച്ച വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്ന് പ്രാ​ർ​ഥി​ച്ച് പൂ​ജാ​രി​മാ​ർ. ക​ർ​ണാ​ട​ക​യി​ലെ അൾ​സൂ​റി​ലെ സം​ഷ്വ​രാ ക്ഷേ​ത്ര​ത്തി​ലാ​ണ് ഏ​റെ ആ​ശ്ച​ര്യ​മു​ണ​ർ​ത്തി​യ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

കൊ​ടും ചൂ​ട് കാ​ര​ണം ഭ​യ​ങ്ക​ര​മാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന പ്ര​ദേ​ശ​ത്ത് മ​ഴ ല​ഭി​ക്കു​വാ​നാ​യി ആ​ണ് പ്ര​ത്യേ​ക​മാ​യ പൂ​ജ ന​ട​ത്തി​യ​ത്. പ്രാ​യ​മാ​യ പൂ​ജാ​രി​യും യു​വാ​വാ​യ പൂ​ജാ​രി​യു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കൈ​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചാ​ണ് ഇ​രു​വ​രും ചെ​മ്പി​ൽ ഇ​രു​ന്ന​ത്.

വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ൾ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക​യാ​ണ്.

Related posts