മീ​ന​യെ ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി; വെളിപ്പെടുത്തലുമായി രജനികാന്ത്

മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. ഇപ്പോഴിതാ മീനയെ കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

എ​ങ്ക​യോ കേ​ട്ട കു​ര​ല്‍ എ​ന്ന പേ​രി​ല്‍ ഒ​രു കു​ടും​ബ ചി​ത്രം അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് മീ​ന​യെ കാ​ണു​ന്ന​ത്. അ​തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ മീ​ന​യ്ക്ക് 6-7 വ​യ​സേ ഉ​ണ്ടാ​വു​ക​യു​ള്ളു. എ​ന്‍റെ മ​ക​ളാ​യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. ക​ര​ഞ്ഞു കൊ​ണ്ടേ ഇ​രി​ക്കു​ന്ന കു​ട്ടി​യാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് 1982ല്‍ ​അ​ന്‍​പു​ള്ള ര​ജി​നി​കാ​ന്ത് എ​ന്ന പേ​രി​ല്‍ ഒ​രു സി​നി​മ. എം​ജി​ആ​റി​നെ ആ​ലോ​ചി​ച്ചാ​യി​രു​ന്നു ആ ​സി​നി​മ എ​ഴു​തി​യ​ത്.

എ​ന്നാ​ല്‍ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​ല്ലേ. ഇ​നി ഇ​ത് എ​ന്നോ​ട് ചെ​യ്യൂ എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് മീ​ന​യെ വീ​ണ്ടും കാ​ണു​ന്ന​ത്. മീ​ന​യെ കാ​ണാ​ന്‍ ത​ടി​ച്ച്, ഒ​രു പാ​വ​ക്കു​ട്ടി പോ​ലെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​സി​നി​മ​യ​ല്‍ ത​ന്നോ​ട് അ​ടു​പ്പം കാ​ണി​ക്കു​ന്ന ഹാ​ന്‍​ഡി​കാ​പ്പ്ഡ് ആ​യ ഒ​രു കു​ട്ടി​യു​ടെ ക​ഥ​യാ​യി​രു​ന്നു അ​ത്. ആ ​സി​നി​മ വ​ലി​യ ഹി​റ്റാ​യി.

അ​തു​ക​ഴി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍ ഒ​രു​പാ​ട് ക​ഴി​ഞ്ഞു. അ​ങ്ങ​നെ ഞാ​ന്‍ അ​ന്ന് യ​ജ​മാ​ന്‍ എ​ന്ന ചി​ത്രം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്നു. അ​ന്ന് എ​വി​എം സ്റ്റു​ഡി​യോ​യി​ലേ​ക്ക് പോ​യി. ക​ഥ കേ​ട്ടു, ഹീ​റോ​യി​ന് ന​ല്ല സ്‌​കോ​പ്പു​ള്ള ക​ഥ​യാ​ണ്. ആ​രാ​ണ് ന​ടി​യെ​ന്ന് ചോ​ദി​ച്ചു.

മീ​ന എ​ന്ന് ഉ​ദ​യ​കു​മാ​ര്‍ പ​റ​ഞ്ഞു. ഏ​ത് മീ​ന എ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. അ​ന്നേ​രം അ​ദ്ദേ​ഹം പ​റ​ഞ്ഞു, സ​ര്‍ നി​ങ്ങ​ളു​ടെ കൂ​ടെ എ​ങ്കെ​യോ കേ​ട്ട കു​ര​ല്‍, അ​ന്‍​പു​ള്ള ര​ജി​നി​കാ​ന്ത് ഒ​ക്കെ അ​ഭി​ന​യി​ച്ച മീ​ന എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന​യോ, നി​ങ്ങ​ളെ​ന്താ സ​ര്‍ പ​റ​യു​ന്ന​ത് എ​ന്നാ​ണ് ഞാ​ന്‍ ചോ​ദി​ച്ച​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം എ​ന്നെ കൂ​ട്ടി​യി​ട്ട് പോ​യി തെ​ലു​ങ്കി​ലെ ഒ​ന്ന് ര​ണ്ട് ഗാ​ന​രം​ഗ​ങ്ങ​ള്‍ കാ​ണി​ച്ചു ത​ന്നു.

ഞാ​ന്‍ ക​ണ്ടി​ട്ട് ഒ​ന്ന് ആ​ടി​പ്പോ​യി. അ​ന്ന് ക​ണ്ട അ​മൂ​ല്‍ ബേ​ബി മീ​ന ആ​ണോ ഇ​ത്. വ​ലി​യ മാ​റ്റ​മാ​ണ്. അ​ത്ര​യും അ​ഴ​കു​ള്ള മീ​ന, ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി, കാ​ലം എ​ന്തൊ​ക്കെ അ​ദ്ഭു​ത​ങ്ങ​ള്‍ ചെ​യ്യുമെന്ന് രജ​നി​കാ​ന്ത് പറഞ്ഞു.

Related posts

Leave a Comment