വ്യാ​പാ​രി നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം: യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നും വീ​ണ്ടും യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​നെ​തി​രെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ 25കാ​രി ക​ഴി​ഞ്ഞ ആ​ഴ്ച കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത് . സി​നി​ൽ സ​ബാ​ദ് ഒ​ളി​വി​ലാ​ണ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സി​നി​ൽ സ​ബാ​ദി​നെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ ചു​മ​ത​ല ഇ​ന്ന​ലെ കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി. കൂ​ടാ​തെ പ്ര​തി​ക്കെ​തി​രേ ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​ൾ​പ്പ​ടെ​യു​ള്ള കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​പി. മോ​ഹ​ന​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഏ​പ്രി​ൽ നാ​ലി​നു പു​ല​ർ​ച്ചെ കാ​യം​കു​ള​ത്തു വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ര​ക്ഷ​ക​നാ​യെ​ത്തി​യ സി​നി​ൽ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യു​വ​തി​ക്കു​നേ​രേ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണു പ​രാ​തി.

Related posts

Leave a Comment