സെൽഫി എടുക്കുന്നതിനിടെ വർക്കലയിൽ കടലിൽ കാണാതായ മെഡിക്കൽ വിദ്യാർഥിക്കായി തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം/അഞ്ചൽ: വ​ർ​ക്ക​ല പാ​പ​നാ​ശ​ത്ത് ക​ട​ലി​ൽ കു​ളി​യ്ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

തെ​ര​ച്ചി​ലി​നാ​യി നേ​വി​യു​ടെ സ​ഹാ​യം തേ​ടി. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യും ഏ​രൂ​ര്‍ അ​ശോ​ക മ​ന്ദി​ര​ത്തി​ല്‍ ഹ​ര്‍​ഷ​ന്‍ രാ​ജി-​ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ഖി​ല്‍ (21)നെ​യാ​ണ് ഇന്നലെ രാത്രി ഏഴിന് കാ​ണാ​താ​യ​ത്.

നാ​ല് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പാ​പ​നാ​ശ​ത്തെ ബ​ലി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്ത് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണു കോ​സ്റ്റ്ഗാ​ര്‍​ഡ് അ​ധി​കൃ​ത​ര്‍​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ പോ​യ​സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

അ​ഖി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​സ്റ്റ​ൽ പോ​ലീ​സും ചേ​ർ​ന്ന് രാ​ത്രി ഏ​റെ വൈ​കി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും അ​ഖി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ തു​ട​ങ്ങി. ഇ​തി​നി​ടെ നേ​വി​യു​ടെ സ​ഹാ​യ​വും അ​ധി​കൃ​ത​ർ തേ​ടി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ നി​ന്നും നേ​വി സം​ഘം വ​ർ​ക്ക​ല​യി​ലെ​ത്തും.

Related posts

Leave a Comment