കേ​ര​ള​ത്തി​ൽ പ്ര​ള​യ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ; ഇ​ട​യ്ക്ക് ഇ​ങ്ങോ​ട്ട് വ​ന്നാ​ൽ പൂ​ർ​ണ ബോ​ധം പോ​കാ​തെ ര​ക്ഷ​പ്പെ​ടാ​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി; ഇ​ത് സി​നി​മ​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും ഒ​ന്ന​റി​യി​ക്ക​ണേ​യെ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ഇ​ല്ലാ​ത്ത പ്ര​ള​യ​ത്തി​ൽ മു​ക്കി കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കേ​ര​ളം പ്ര​ള​യ​ത്തി​ൽ വ​ല​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന​റി​ഞ്ഞ​തി​ല്‍ അ​തി​യാ​യ ദുഃ​ഖ​മു​ണ്ട്. പ​രേ​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്ക് ചേ​രു​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്രാ​ര്‍​ത്ഥി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സൈ​ബ​റി​ട​ങ്ങ​ൾ ട്രോ​ളു​ക​ൾ കൊ​ണ്ട് ആ​റാ​ടി. പി​ന്നാ​ലെ അ​ദ്ദേ​ഹം പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

‘ഇ​പ്പോ​ൾ ക​ണ്ട​ത് “2018” സി​നി​മ​യാ​ണ്…​തെ​രെ​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത​ല്ലാ​തെ ഇ​ട​യ്ക്ക് ഇ​ങ്ങോ​ട്ട് വ​ന്നാ​ൽ പൂ​ർ​ണ ബോ​ധം പോ​കാ​തെ ര​ക്ഷ​പ്പെ​ടാം..!’- എ​ന്നാ​ണ് ശി​വ​ൻ​കു​ട്ടി​ടെ പ​രി​ഹാ​സം.

2018 സി​നി​മ​യി​ലെ രം​ഗ​ത്തോ​ടൊ​പ്പം ‘ഇ​നി​യി​പ്പോ ഇ​തെ​ങ്ങാ​നും ക​ണ്ടീ​ട്ടാ​ണോ എ​ന്തോ…​ഇ​ത് സി​നി​മ​യാ​ണെ​ന്ന് ആ​രെ​ങ്കി​ലും ഒ​ന്ന​റി​യി​ക്ക​ണേ അ​ദ്ദേ​ഹ​ത്തെ…’​എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പ​രി​ഹാ​സം.

Related posts

Leave a Comment