വിവാഹ വേദിയിൽ വധുവും വരനും പരസ്പരം ചുംബിച്ചു; കുടുംബങ്ങൾ തമ്മിൽ പൊരിഞ്ഞ അടി; അഞ്ച് പേർ ആശുപത്രിയിൽ

മീ​റ​റ്റ്: ക​ല്യാ​ണ ച​ട​ങ്ങി​ൽ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും വീ​ട്ടു​കാ​ർ ത​മ്മി​ൽ പൊ​രി​ഞ്ഞ അ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ക​ല്ല്യാ​ണ ദി​വ​സം ത​ന്നെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ അ​ടി​യാ​യ​ത്.

വി​വാ​ഹ ദി​വ​സം വേ​ദി​യി​ൽ നി​ന്ന് വ​ധു​വ​ര​ൻ​മാ​ർ പ​ര​സ്പ​രം ചും​ബി​ച്ച​താ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളെ​യും ചൊ​ടി​പ്പി​ച്ച​ത്. ഹാ​പൂ​രി​ലെ അ​ശോ​ക് ന​ഗ​ർ പ്ര​ദേ​ശ​ത്തു വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ഒ​രു വേ​ദി​യി​ൽ ത​ന്നെ ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ടെ​യും വി​വാ​ഹം ഒ​രു​മി​ച്ച് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​തി​ൽ ഇ​ള​യ സ​ഹോ​ദ​രി​യും വ​ര​നു​മാ​ണ് വി​വാ​ഹ വേ​ദി​യി​ൽ നി​ന്ന് പ​ര​സ്പ​രം ചും​ബി​ച്ച​ത്.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് അ​ടി​യാ​യ​ത്. ആ​ദ്യം വാ​ക്കു ത​ർ​ക്ക​ത്തി​ൽ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും പി​ന്നീ​ട് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ​തെ​ത്തു​ട​ർ​ന്ന് വി​വാ​ഹം മാ​റ്റി വ​ച്ചു.

Related posts

Leave a Comment