രാജേഷിനെ വെട്ടിയത് പ്രഫഷണല്‍ കൊട്ടേഷന്‍ സംഘം! വെട്ടേറ്റ കൈയുമായി റോഡിലൂടെ കുട്ടന്‍ കിലോമീറ്ററുകളോളം ഓടിയിട്ടും രക്ഷിക്കാന്‍ ആരുമെത്തിയില്ല; ചെന്നൈയ്ക്ക് പോകാനിരിക്കുകയായിരുന്ന രാജേഷ്‌

കി​ളി​മാ​നൂ​ര്‍ : കി​ളി​മാ​നൂ​ര്‍ മ​ട​വൂ​രി​ല്‍ സ്റ്റു​ഡി​യോ​യി​ല്‍ ക​യ​റി യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ കൊ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റേ​ല ഐ​ക്ക​ര​ഴി​കം ആ​ശാ​നി​വാ​സി​ൽ രാ​ജേ​ഷി(35) നെ യാ​ണ് മ​ട​വൂ​രി​ൽ മെ​ട്രാ​സ് മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി വെ​ട്ടി കൊ​ലപ്പെടുത്തിയത്. പ​രി​ക്കു​ക​ളോ​ടെ സു​ഹൃ​ത്ത് കു​ട്ട​ന്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ ചെ​ന്നൈ​യ്ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്ന രാ​ജേ​ഷ്. അ​തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കും അ​തി​നു​മു​മ്പ് സ്റ്റു​ഡി​യോ​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ചി​ല​ജോ​ലി​ക​ള്‍ തീ​ര്‍​ക്കാ​നു​മാ​യാ​ണ് ഗാ​ന​മേ​ള​സ്ഥ​ല​ത്തു​നി​ന്നു കു​ട്ട​ന്‍റെ ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് കു​ട്ട​നു​ള്ള ആ​ഹാ​ര​വു​മാ​യി അ​ല്‍​പ്പ​സ​മ​യ​ത്തി​ന​കം രാ​ജേ​ഷും സ്റ്റു​ഡി​യോ​യി​ല്‍ തി​രി​ച്ചെ​ത്തി.

ആ​ദ്യം കു​ട്ട​നെ​വെ​ട്ടി വി​ര​ട്ടി​യോ​ടി​ച്ച സം​ഘം രാ​ജേ​ഷി​നെ തു​രു​തു​രാ​വെ​ട്ടി വീ​ഴ്ത്തി​യ​ശേ​ഷ​മാ​ണ് ര​ക്ഷ​പെ​ട്ട​ത്. രാ​ജേ​ഷി​ന്‍റെ ജീ​വ​നു​വേ​ണ്ടി വെ​ട്ടേ​റ്റ് ര​ക്തം വാ​ര്‍​ന്ന കൈ​യു​മാ​യി രാ​ത്രി​യി​ല്‍ റോ​ഡി​ലൂ​ടെ അ​ല​മു​റ​യി​ട്ട് കു​ട്ട​ന്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യി​ട്ടും ര​ക്ഷി​ക്കാ​ന്‍ ആ​രു​മെ​ത്തി​യി​ല്ല. തു​ട​ര്‍​ന്നു നാ​ട​ന്‍​പാ​ട്ട് ട്രൂ​പ്പി​ലെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ട്ട​ന്‍ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ പ​രി​പാ​ടി​ക​ഴി​ഞ്ഞ് ഗോ​പാ​ല​കൃ​ഷ്ണ​നും വീ​ട്ടി​ലെ​ത്തി​യി​ട്ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ദ്ദേ​ഹ​ത്തെ​ക്കൂ​ട്ടി കു​ട്ട​ന്‍ മ​ട​വൂ​രി​ലെ സ്റ്റു​ഡി​യോ​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​രോ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​അ​പ്പോ​ഴേ​യ്ക്കും രാ​ജേ​ഷ് മ​രി​ച്ചി​രു​ന്നു.

Related posts