പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ൻ​ഡി​പി നേതാവ് പി​ടി​യി​ൽ; സംഭവം പിറവത്ത്‌

പി​റ​വം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച എ​സ്എ​ൻ​ഡി​പി നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പേ​പ്പ​തി പാ​ഴൂ​ർ സ്വ​ദേ​ശി ചീ​ര​ക്കാ​ട്ടി​ൽ സു​ധീ​ർ കു​മാ​റി (60) നെ​യാ​ണ് പി​റ​വം എ​സ്ഐ വി.​ഡി. റെ​ജി​രാ​ജ് അ​റ​സ്റ്റു ചെ​യ്ത​ത്.

വി​മു​ക്ത ഭ​ട​ൻ കൂ​ടി​യാ​യ പ്ര​തി എ​സ്എ​ൻ​ഡി​പി പാ​ഴൂ​ർ ശാ​ഖാ പ്ര​സി​ഡ​ന്‍റാ​ണ്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

Related posts