രാ​കേ​ഷ് റോ​ഷ​ന് കാ​ൻ​സ​ർ; സ്ഥി​രീ​ക​രി​ച്ച് ഋ​ത്വി​ക് റോ​ഷ​ൻ

ബോ​ളി​വു​ഡ് ന​ട​നും നി​ർ​മാ​താ​വും സംവിധായകനുമായ രാ​കേ​ഷ് റോ​ഷ​ന് കാ​ൻ​സ​റെ​ന്ന് സ്ഥി​രീ​ക​രി​ച്ച് മ​ക​നും ന​ട​നു​മാ​യ ഋ​ത്വി​ക് റോ​ഷ​ൻ. ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ കൂ​ടി​യാ​ണ് താ​രം ഈ ​ദു​ഖ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. കാ​ൻ​സ​ർ തൊ​ണ്ട​യി​ലാ​ണെ​ന്നും ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്നും ഋ​ത്വി​ക് അ​റി​യി​ച്ചു.

“ഇ​ന്ന് രാ​വി​ലെ ഞാ​ൻ അ​ച്ഛ​നോ​ട് ഒ​രു ചി​ത്രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ജ​റി ദി​വ​സ​വും അ​ദ്ദേ​ഹം ജിം ​മു​ട​ക്കി​ല്ലെ​ന്നെ​നി​ക്ക​റി​യാം. എ​നി​ക്ക​റി​യാ​വു​ന്ന ശ​ക്ത​രാ​യ മ​നു​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണ് അ​ദ്ദേ​ഹം തൊ​ണ്ട​യി​ലെ സ്ക്വ​മോ​സ് സെ​ൽ കാ​ർ​സി​നോ​മ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ വ​ള​രെ​യ​ധി​കം ഉൗ​ർ​ജ്ജ​സ്വ​ല​നാ​യി അ​ദ്ദേ​ഹം അ​തി​നെ പൊ​രു​തി മു​ന്നേ​റു​ന്നു. രോ​ഗ​ത്തി​നെ​തി​രെ പൊ​രു​താ​നു​ള്ള ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രാ​ൾ ന​യി​ക്കാ​ൻ മു​ന്നി​ലു​ള്ള​ത് ഭാ​ഗ്യ​വും അ​നു​ഗ്ര​ഹ​വു​മാ​ണ്. ല​വ് യു ​ഡാ​ഡ്…’ ഋ​ത്വി​ക് പ​റ​ഞ്ഞു.

Related posts