പുറം മോടി മാത്രം..!  ഉ​ദ്ഘാ​ട​നം കഴിഞ്ഞിട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല;  എന്തുകൊണ്ടെന്ന കാരണം കേട്ട്  ഞെട്ടി രോഗികൾ

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തു​റ​ന്ന​ത്.​

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ന് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ ചി​ല​വി​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് രോ​ഗി​ക​ൾ ആ​രോ​പി​ക്കു​ന്നു.​

ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​തി​യ ജ​ന​റേ​റ്റ​ർ ആ​വ​ശ്യ​മാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള ജ​ന​റേ​റ്റ​ർ കൊ​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ദി​വ​സേ​നെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​മാ​യ പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്നി​നും മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്ത് നി​ൽ​ക്കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്.
പു​തി​യ ജ​ന​റേ​റ്റ​ർ വാ​ങ്ങു​ന്ന​തി​നും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ഫ​ണ്ട് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട​ന്നും ആ​വ​ശ്യ​മാ​യ പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി അ​രു​ണാ​മ​ണി പ​റഞ്ഞു.

Related posts