അ​ങ്ങ​നെ പ​റ​, ഇ​പ്പം ശ​രി​യാ​ക്കി​യേ​ക്കാം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന വി​ധി അ​നു​സ​രി​ക്കു​മെ​ന്ന് മ​ന്ത്രി

ramakrishnan-lതി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടു​ക​യോ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി സ​ർ​ക്കാ​ർ അ​നു​സ​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ​ണ​ൻ. വി​ധി​യി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സു​പ്രീം കോ​ട​തി​യെ സ​ർ​ക്കാ​ർ വീ​ണ്ടും സ​മീ​പി​ച്ച​ത്. വി​ധി ചോ​ദ്യം ചെ​യ്ത​ല്ല സ​ർ​ക്കാ​രി​ന്‍​റെ ഹ​ർ​ജി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും പൂ​ട്ട​ണ​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​രി​ന്‍​റെ ഹ​ർ​ജി. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും കോ​ട​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. മാ​ർ​ച്ച് 31 എ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നാ​ണ് ബെ​വ്കോ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts