രാ​മാ​യ​ണ​ത്തി​നു നേ​ര​വ​കാ​ശി​ക​ൾ വേണ്ട; ഓ​രോ​രു​ത്ത​രു​ടേ​യും ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്ര​ന്ഥ​മാ​ണ് രാ​മാ​യാ​ണമെന്ന് ​സ്പീ​ക്ക​ർ പി. ശ്രീരാമകൃഷ്ണൻ

ഗു​രു​വാ​യൂ​ർ: ഓ​രോ​രു​ത്ത​രു​ടേ​യും ബോ​ധ്യ​ത്തി​ന് അ​നു​സ​രി​ച്ച് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്ര​ന്ഥ​മാ​ണ് രാ​മാ​യാ​ണം.​എ​ന്നാ​ൽ അ​ത് മ​റ്റാ​രെ​ങ്കി​ലും വാ​യി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​ല​യ്ക്ക് ആ​രെ​ങ്കി​ലും അ​തി​ന്‍റെ നേ​ര​വ​ക​ശി​കാ​ളാ​യി മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.

​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചു​മ​ർ​ചി​ത്ര​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്ത​ൽ ന​ട​ത്തു​ന്ന ചി​ത്ര​രാ​മാ​യ​ണം ദേ​ശീ​യ ചി​ത്ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ദ്യ പാ​ഠ​ങ്ങ​ൾ ലോ​ക​ത്തോ​ട് ഉ​ദ്ഘോ​ഷി​ച്ച ഗ്ര​സ​ന്ഥ​ങ്ങ​ളാ​ണ് രാ​മ​യാ​ണ​വും മാ​ഹാ​ഭ​ര​ത​വും എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ച്ചു.​

ദെ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.​ചു​മ​ർ​ചി​ത്ര​പ​ഠ​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പൽ കെ.​യു.​കൃ​ഷ്ണ​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​വി​ജ​യ​ൻ,പി.​ഗോ​പി​നാ​ഥ​ൻ,കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,എ.​വി.​പ്ര​ശാ​ന്ത്്്,കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്ട്സ് റി​ട്ട.​പ്രി​ൻ​സി​പ്പാ​ൾ പ്രൊ​ഫ.​കാ​ട്ടൂ​ർ നാ​രാ​യ​ണ പി​ള്ള,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശീ​ധ​ര​ൻ,മു​ര​ളി പു​റ​നാ​ട്ടു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts