പോ​ലീ​സി​ൽ വ​നി​താ സാ​ന്നി​ധ്യം  25 ശ​ത​മാ​ന​മാ​ക്കും; പുതിയ ബാച്ചിലുള്ളവരെല്ലാം  ഉയർന്ന  വിദ്യാഭ്യാസ മുള്ളതിനാൽ സേന കാര്യക്ഷമമാകുമെന്ന് മുഖ്യമന്ത്രി

തൃ​ശൂ​ർ: പോ​ലീ​സ് സേ​നി​യി​ൽ വ​നി​താ പോ​ലീ​സ് സാ​ന്നി​ധ്യം 25 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പെ​ട്ട​ന്നു ത​ന്നെ ഇ​ത് സാ​ധ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും 15 ശ​ത​മാ​നം എ​ത്ര​യും പെ​ട്ട​ന്ന് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി​യാ​ണ് ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക. പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി 25 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ പ്ര​ഥ​മ ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട ്സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​നി​താ പോ​ലീ​സി​ലെ​ത്തി​യ പു​തി​യ ബാ​ച്ചി​ൽ ഭൂ​രി​പ​ക്ഷം പേ​രും ന​ല്ല വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ള്ള​വ​രാ​യ​തി​നാ​ൽ പോ​ലീ​സ് സേ​ന കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ പ​ല സ്ഥാ​ന​ങ്ങ​ളി​ലും ഇ​രി​ക്കു​ന്ന​വ​ർ മ​ത​നി​ര​പേ​ക്ഷ​ത അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന ആ​ജ്ഞ​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ പേ​രു പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​തു പ​റ​ഞ്ഞ​ത്. വ​നി​ത ക​മാ​ൻ​ഡോ​ക​ളു​ടെ ആ​യു​ധ ഡെ​മോ​ണ്‍​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

578 വ​നി​താ പോ​ലീ​സു​കാ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ 44 പേ​ർ ക​മാ​ൻ​ഡോ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ, പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ബി.​സ​ന്ധ്യ, മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts