ഈ മോളെ സഹായിച്ചതിന്റെ പേരില്‍ എന്റെ ജോലി പോവുകയാണെങ്കില്‍ അതിന് ഈശ്വരന്‍ സാക്ഷി! രണ്ടാനമ്മയുടെ ക്രൂരത വെളിപ്പെടുത്തിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട അധ്യാപികയുടെ കുറിപ്പ് ചര്‍ച്ചയാവുന്നു

രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ രണ്ടാനമ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറം ലോകത്തെ അറിയിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു.

ആ അധ്യാപികയായ ശ്രീജയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മപഖ്യമന്ത്രി വരെ അനുകൂലമായി ഫേസ്ബുക്കിലൂടെ സംസാരിച്ച കരുനാഗപ്പിള്ളി എല്‍പി സ്‌കൂളിലെ താത്ക്കാലിക അധ്യാപികയായ ശ്രീജ ആ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

അധ്യാപികയുടെ കുറിപ്പ്

ഞാന്‍ രാജി രാജ് ,എന്റെ വീട് കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്താണ്. കുറച്ച് ദിവസം മുന്‍മ്പ് തഴവ ആദിത്യ വിലാസം GLPs ലെ രണ്ടാം ക്ലാസ് കാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതും .അത് സ്‌ക്കൂള്‍ടീച്ചേഴ്‌സ് വഴി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ പെടുകയും അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു ,ആ വിദ്യാലയത്തിലെ താല്‍ക്കാലിക അദ്ധ്യാപികയാണ് ഞാന്‍

ഇതുവരെ ഇത് സംബന്ധിച്ച് ഒരു fB പോസറ്റ് ഞാന്‍ ഇട്ടിട്ടില്ല. അതിനാല്‍ എന്റെ നല്ലവരായ എല്ലാ സുഹൃത്തുക്കളും ഇത് ഒന്നു ശ്രദ്ധിക്. ഇത് സംഭവിച്ച മോളെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ് .

ബിനോയി എന്ന അദ്ധ്യാപകന്‍ മോളുമായി ഓഫീസിന്റെ വരാന്തയില്‍വന്ന് ,ഈ മോളുടെ തലയില്‍ നിറയെ പേനാണ്. എന്ത് ചെയ്യാനാ എന്ന സാറിന്റെ വാക്കുകള്‍ കേട്ട് ആ കുട്ടിയെ പറ്റി തിരക്കിയപ്പോള്‍ അമ്മ ഇല്ലെന്നും .രണ്ടാനമ്മയോടും അച്ഛനോടൊപ്പമാണ് കുട്ടി താമസിക്കുന്നതും എന്നും പറഞ്ഞു

പിന്നെ അവള്‍ എന്റെ മകളാകുകയായിരുന്നു ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് അവള്‍ ഓടി സ്റ്റാഫ് റൂമിലെത്തും .മോള്‍ക്ക് വേണ്ടി ഞാന്‍ എന്തങ്കിലും എന്റെ ബാഗില്‍ കരുതിയിരിക്കും സ്വാതന്ത്ര്യത്തോടെ ബാഗ് തുറന്ന് എടുക്കും .വൈകുന്നേരത്തും അവള്‍ക്ക് വേണ്ടത് എന്താണ് എന്ന് പറഞ്ഞ് മേടിപ്പിക്കും .ഇടയക്ക് പിണങ്ങും .അതിനേക്കാള്‍ വേഗത്തില്‍ ഇണങ്ങും .

പെട്ടന്ന് തന്നെ അമ്മയും മോളുമായി മാറി ഞങ്ങള്‍ .സ്‌ക്കൂളിലെ ചില അധ്യാപകര്‍ക്ക് മാത്രമേ ഇത് ഇഷ്ട്ടപെട്ടുള്ളു ,അന്നത്തെ പ്രധാന അദ്ധ്യാപികയായിരുന്ന ശോഭന ടീച്ചര്‍ (ടീച്ചര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു ). സീനിയര്‍ അദ്ധ്യാപിക ദ്രൗപതി ടീച്ചര്‍ (ടീച്ചര്‍ HM ആയി മറ്റൊരു സ്‌കൂളിലെക്ക് പോയി ) ഹക്കീം സാര്‍ .റജീന ടീച്ചര്‍ .ബിനോയ് സാര്‍ .( സാറും ഇപ്പോള്‍ സ്‌കൂളില്‍ ഇല്ല) അവിടത്തെ ആയമാര്‍ പ്രീ പ്രൈമറി ടീച്ചര്‍മാര്‍, ഇവരൊക്കെ ആ മോളോട് സ്‌നേഹത്തോടെ പെരുമാറിയിരുന്നുള്ളു .

അവള്‍ എന്നെ കാണുവാന്‍ വരുന്നതിനും മറ്റും വലിയ ഏതിര്‍പ്പായിരുന്നു സ്റ്റാഫ് റൂമില്‍. മോളു വീട്ടില്‍ ചെന്ന് രാജി അമ്മ എന്ന വാക്ക് പറഞ്ഞ് കേട്ട് അച്ഛനും രണ്ടാനമ്മയും സ്‌ക്കൂളില്‍ എന്നെ കാണാന്‍ എത്തിയിരുന്നു. ആ കുട്ടി മാത്രമല്ല എല്ലാ കുട്ടികളെയും എന്റെ കുഞ്ഞുങ്ങള്‍ എന്ന രീതിയിലാണ് ഞാന്‍ കാണാറ് .

ഈ പ്രശ്‌നത്തില്‍ ഇടപെട്ടതിന് ഞാന്‍ ആ സ്‌ക്കൂളില്‍ നിന്നും പുറത്തായി. H. M ന്റെ യും മറ്റ് ചില അദ്ധ്യാപകരുടെയും തീരുമാനം മാത്രമായിരുന്നു അത് ,PTA .S MC .യുടെയും തീരുമാനങ്ങള്‍ കൂടി അറിയണമെന്ന് പറഞ്ഞപ്പോള്‍ ,H M സ്‌കൂളിന്റെ രക്ഷാധികാരി ആയതിനാല്‍ HM മാത്രമാണ് തീരുമാനമെടുക്കുന്നത് എന്ന് HM ഉം .സീനീയര്‍ അദ്ധ്യാപികമാരും പറഞ്ഞു .

എന്നാല്‍ PTA കമ്മിറ്റിയുടെ പിന്‍തുണ കൂടാതെ എന്നെ പുറത്താക്കാന്‍ അധികാരമില്ല എന്ന് PTA ഇന്നലെ അറിയിച്ചു. തഴവായിലെ നല്ലവരായ നാട്ടുകാരും വാര്‍ഡ് മെമ്പറും എന്നോടൊപ്പം തന്നെ നിന്നു. ഞാന്‍ ആ കുട്ടിയുടെ കാര്യത്തില്‍ ഇടപെടുന്നത് വലിയ കുറ്റമായി അധിക്ഷേപിച്ച സ്‌കൂള്‍ ടീച്ചേഴ്‌സ് അറിയുവാന്‍ വേണ്ടി പറയുകയാണ്. ഞാന്‍ രണ്ട് പ്രാവിശ്യം ഈ മോളെ കൊല്ലത്ത് മഹിളാമന്ദിരത്തില്‍ പോയി കണ്ടു.

കൊല്ലം സബ്ബ് കളക്ടര്‍ ചിത്ര IAS മാഡവുമായി കുട്ടിയുടെ കാര്യങ്ങള്‍ സംസാരിക്കുവാന്‍ ഞാനും വാര്‍ഡ് മെമ്പര്‍ വിപിന്‍ മുക്കേലും പോവുകയും, എല്ലാ വിധ സഹായങ്ങളും മാഡം ഉറപ്പ് നല്‍കുകയും ചെയ്തു.

എന്റെ ജോലി ഈ മോളെ സഹായിച്ചതിന്റെ പേരില്‍ നഷ്ടപെടുകയാണെങ്കില്‍ അതിന് ഈശ്വരന്‍ സാക്ഷി. എനിക്ക് ഒപ്പം നിന്ന ഞാന്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

Related posts