ആ​ശ​ങ്ക​യേ​തും വേ​ണ്ട..! ‘ര​ണ്ടാ​മൂ​ഴം’ സം​ഭ​വി​ക്കും 2019 ജൂ​ലൈ​യി​ല്‍; എ.ആർ. റഹ്മാനും ലീ വിറ്റാക്കറും ചിത്രത്തിന്‍റെ ഭാഗമായേക്കും

കോ​ട്ട​യം: ആ​ശ​ങ്ക​യേ​തും വേ​ണ്ട, മ​ല​യാ​ളി ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ണ്ടാ​ടി​യ നോ​വ​ലി​ന്‍റെ, എം​ടി​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര​ഭാ​ഷ്യം വ​രും. അ​തും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര​മാ​യി​ത്ത​ന്നെ. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​വു​മാ​യി നി​ര്‍​മാ​താ​വ് ബി.​ആ​ര്‍. ഷെ​ട്ടി​യും സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​റും രം​ഗ​ത്തെ​ത്തി.

അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ഇ​ന്ന​ലെ ഇ​രു​വ​രും ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഷെ​ട്ടി​ത​ന്നെ​യാ​ണ് ര​ണ്ടാ​മൂ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗിനെ സം​ബ​ന്ധി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​റും ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ പു​രോ​ഗ​തി വെ​ളി​പ്പെ​ടു​ത്തി.

‘അ​തെ, ആ ​വ​ലി​യ വാ​ര്‍​ത്ത ഇ​താ, ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്രം ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ക്കും’. -ബി.​ആ​ര്‍. ഷെ​ട്ടി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.‘ഇ​ത്ര​യും നാ​ളും ഒ​രു സ്വ​പ്‌​ന​ത്തി​ന്‍റെ പി​ന്നാ​ലെ​യാ​യി​രു​ന്നു. ഇ​നി അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്നു. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മീ​റ്റിം​ഗ്് ബി.​ആ​ര്‍. ഷെ​ട്ടി​യു​മാ​യി ന​ട​ത്തി. ഇ​ത്ത​ര​ത്തി​ലൊ​രു സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹം ന​ല്‍​കി.

ഈ ​സി​നി​മ​യി​ല്‍ വി​ശ്വ​സി​ച്ച് 1000 കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കാ​നാ​യി വ​ന്ന അ​ദ്ദേ​ത്തി​നു പ്ര​ത്യേ​ക ന​ന്ദി. എ​ന്നെ വി​ശ്വ​സി​ച്ച് തി​ര​ക്ക​ഥ​യേ​ല്‍​പ്പി​ച്ച എം​ടി സാ​റി​നും ഈ ​സി​നി​മ​യു​ടെ നെ​ടു​ന്തൂ​ണാ​കു​ന്ന മോ​ഹ​ന്‍​ലാ​ലി​നും ന​ന്ദി’ -ശ്രീ​കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി​യ ര​ണ്ടാ​മൂ​ഴം ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം മോ​ഹ​ന്‍​ലാ​ലാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ഭീ​മ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​റ്റു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഒ​രു അ​ന്താ​രാ​ഷ്്ട്ര കാ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. അ​വ​ര്‍ ഇ​തി​നോ​ട​കം ഓ​രോ ക​ഥാ​പാ​ത്ര​വും ആ​രൊ​ക്കെ ചെ​യ്യു​മെ​ന്നു തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും പ​ഠി​ച്ച് അ​വ​ര്‍​ക്ക് അ​നു​യോ​ജ്യ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യെ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ജോ​ലി. ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ലോ​ഞ്ചിം​ഗ് വ​രും മാ​സ​ങ്ങ​ളി​ലു​ണ്ടാ​കു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​പ്പോ​ള്‍ മാ​ത്ര​മേ, ആ​രൊ​ക്കെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മെ​ന്ന കാ​ര്യം വ്യ​ക്ത​മാ​കൂ.

ഒ​ടി​യ​ന്‍ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ ലോഞ്ച് ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ത്ര​ത്തി​നു സം​ഗീ​ത​മൊ​രു​ക്കാ​ന്‍ എ.​ആ​ര്‍. റ​ഹ്്മാ​നെ​ത്തു​മെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്. ലോ​കോ​ത്ത​ര ആ​ക്്ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ലീ ​വി​റ്റാ​ക്ക​റാ​കും സി​നി​മ​യി​ലെ യു​ദ്ധ​വും ആ​ക്ഷ​നും ഡി​സൈ​ന്‍ ചെ​യ്യു​ക. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ല്‍ സി​നി​മ നി​ര്‍​മി​ക്കും.

2016ലാ​ണ് ര​ണ്ടാ​മൂ​ഴം ആ​യി​രം​കോ​ടി ബ​ജ​റ്റി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലും സി​നി​മ ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക പ​ല കോ​ണു​ക​ളി​ല്‍​നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, ആ​ശ​ങ്ക​യു​ടെ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ഈ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ള​ട​ക്കം തീ​രു​മാ​നി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ്, തെ​ന്നി​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടും. കേ​ര​ള​ത്തി​ല്‍ ര​ണ്ടാ​മൂ​ഴ​മാ​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ മ​ഹാ​ഭാ​ര​ത എ​ന്ന പേ​രി​ലു​മാ​യി​രി​ക്കും ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

Related posts