നാട്ടുകാർക്കിടയിൽ മൊബായി, അധോലോകത്ത് പിസ്റ്റൾ റാണി! തോ​ക്കു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​വ​ർ എ​ത്തി​ച്ചു നല്‍കും; മും​ബൈ അ​ധോ​ലോ​ക​വു​മാ​യി അ​ടു​ത്ത​ബന്ധം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​വ്യാ​പാ​രം ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യ​ത് അ​ധോ​ലോ​ക നാ​യി​ക പി​സ്റ്റ​ൾ റാ​ണി. അ​ധോ​ലോ​ക​ത്ത് ക​ംപ്യൂ​ട്ട​ർ എ​ന്നും പി​സ്റ്റ​ൾ റാ​ണി എ​ന്നുമൊക്കെ​യാ​ണ് ഈ ​നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​രി അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വ​രു​ടെ ശ​രി​ക്കു​ള്ള പേ​ര് മൊബാ​യി എ​ന്നാ​ണ്. തോ​ക്കു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​വ​ർ എ​ത്തി​ച്ചു ന​ൽ​കു​മാ​യി​രു​ന്നു. മും​ബൈ അ​ധോ​ലോ​ക​വു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള ആ​ളാ​ണ് പി​സ്റ്റ​ൾ റാ​ണി.

നേ​ര​ത്തെ മൂ​ന്നു ത​വ​ണ സ​മാ​ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും 14 പി​സ്റ്റ​ളു​ക​ളും 14 മാ​ഗ​സി​നു​ക​ളും പോ​ലീ​സ് പ​ടി​ച്ചെ​ടു​ത്തു. സീ​ലാം​പു​ർ ശാ​സ്ത്രി​പാ​ർ​ക്കി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ട്ടി​ൽ നി​ർ​മി​ച്ച 7.5 എം​എം പി​സ്റ്റ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​ന് ഓ​രോ​ന്നി​നും 30,000 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന് ഏ​താ​നും ആ​ഴ്ച​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യു​ള​ള ഈ ​അ​റ​സ്റ്റ് അ​തീ​വ പ്രാ​ധാ​ന്യത്തോ​ടെ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന തോ​ക്കു​ക​ളാ​ണി​വ.

Related posts