ര​ഞ്ജി ട്രോ​ഫി: കേരളത്തെ സ​ഞ്ജു നയിക്കും

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ൺ ആണ് ക്യാപ്റ്റൻ. സി​ജോ​മോ​ൻ ജോ​സ​ഫാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ആ​ദ്യ​ത്തെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.​ ഡി​സം​ബ​ർ 13ന് ​ഝാ​ർ​ഖ​ണ്ഡി​ന് എ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. 20 ന് ​രാ​ജ​സ്ഥാ​നാ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ള്‍.

​കേ​ര​ള ടീം– ​സ​ഞ്ജു സാം​സ​ൺ, സി​ജോ​മോ​ൻ ജോ​സ​ഫ്, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, കൃ​ഷ്ണ​പ്ര​സാ​ദ്, വ​ത്സ​ൽ ഗോ​വി​ന്ദ് ശ​ർ​മ, രോ​ഹ​ൻ പ്രേം, ​സ​ച്ചി​ൻ ബേ​ബി, ഷോ​ൺ റോ​ജ​ർ, അ​ക്ഷ​യ് ച​ന്ദ്ര​ൻ, ജ​ല​ജ് സ​ക്സേ​ന, ബേ​സി​ൽ ത​മ്പി, എം.​ഡി. നി​ധീ​ഷ്, എ​ഫ്. ഫ​നൂ​സ്, എ​ൻ.​പി. ബേ​സി​ൽ, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, എ​സ്. സ​ച്ചി​ൻ, പി. ​രാ​ഹു​ൽ.

Related posts

Leave a Comment