രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അധിക്ഷേപിക്കുന്നു; പ​ണ്ട് മു​ത​ലേ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ കീ​ഴ് വ​ഴ​ക്ക​മാ​ണി​ത്;​ രാഹുൽ ഗാന്ധിക്കെതിരേ രഞ്ജിത് സവർക്കർ

മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റു​ടെ ചെ​റു​മ​ക​ൻ ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ രം​ഗ​ത്ത്. രാ​ഹു​ൽ ഗാ​ന്ധി തന്‍റെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​വ​ർ​ക്ക​റെ നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​കയാണ്. പ​ണ്ട് മു​ത​ലേ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ കീ​ഴ് വ​ഴ​ക്ക​മാ​ണി​തെ​ന്ന് ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ പ​റ​ഞ്ഞു. സ​വ​ർ​ക്ക​റി​നെ​തി​രേ രാ​ഹു​ൽ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം തു​ട​ർ​ന്നാ​ൽ ചെ​രു​പ്പ് കൊ​ണ്ട് അ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​വ​ർ ഇ​ന്ന് രാ​ഹു​ലി​നൊ​പ്പ​മാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

“സ​വ​ർ​ക്ക​ർ-​ജി​യെ അ​പ​മാ​നി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യെ ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ക്ക​ണ​മെ​ന്ന് 2019-ൽ ​ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു. എ​ന്നാ​ൽ ഇ​ന്ന് രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്ന് അ​ദ്ദേ​ഹം എ​ന്‍റെ മു​ത്ത​ച്ഛ​നെ​ക്കു​റി​ച്ച് അ​ശ്ലീ​ല​വും അ​പ​മാ​ന​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ത്യാ ബ്ലോ​ക്കി​ലെ മ​റ്റ് നേ​താ​ക്ക​ളും ഇ​ത് ആ​വ​ർ​ത്തി​ക്കു​ന്നു. രാ​ഷ്ട്രീ​യ​ത്തി​നാ​യി സ​വ​ർ​ക്ക​ർ-​ജി​യെ അ​പ​മാ​നി​ക്കു​ന്ന​ത് തെ​റ്റാ​ണ്, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ന് മ​റു​പ​ടി ന​ൽ​കും. ഈ ​പ്ര​സ്താ​വ​ന​ക​ളോ​ടു​ള്ള പൊ​തു പ്ര​തി​ക​ര​ണം മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്. കോ​ൺ​ഗ്ര​സി​നോ​ടു​ള്ള എ​തി​ർ​പ്പ് ജ​ന​ങ്ങ​ൾ​ക്ക് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്”-​എ​ന്ന് ര​ഞ്ജി​ത് സ​വ​ർ​ക്ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment