യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് അംഗ സംഘം പിടിയില്‍; യുവതി രക്ഷപെട്ടത് ഫ്‌ളാറ്റിന്റെ ഒന്നാം നിലയില്‍നിന്നു ചാടി

rapeന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ബി​പി​ഒ ജീ​വ​ന​ക്കാ​ര​നടക്കം അ​ഞ്ച് അം​ഗ സം​ഘ​ം പി​ടി​യി​ൽ. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പാ​ണ്ഡ​വ് ന​ഗ​റി​ലാ​ണ് സം​ഭ​വം. ഫ്ളാ​റ്റി​ൽ പൂ​ട്ടി​യി​ട്ടാ​ണ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ഫ്ളാ​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ​നി​ന്നു ചാ​ടി​യാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ൽ, പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ത​യ്ക്കു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എന്നാൽ യു​വ​തി​ക്ക്  പ​ണം ന​ൽ​കി​യെ​ന്നും തു​ട​ർ​ന്ന് അ​വ​രു​ടെ സ​മ്മ​ത പ്ര​കാ​ര​മാ​ണ് ഫ്ളാ​റ്റി​ലെ​ത്തി​ച്ച​തെ​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ ന​ൽ​കി​യ മൊ​ഴി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഫോ​ണ്‍ കോ​ളു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വിവാഹിതയായ യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്.

Related posts