തലയ്ക്കും സ്വകാര്യഭാഗങ്ങളിലും മുറിവ്! അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കി; പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

rape_2310ബം​ഗ​ളൂ​രു: അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം വീ​ടി​നു സ​മീ​പം ഉ​പേ​ക്ഷി​ച്ചു. കെ​ജി ഹ​ള്ളി​യി​ൽ ശനിയാഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ടെ​ന്‍റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​ട്ടി പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ജ്ഞാ​ത​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

വ​ഴി​യ​രി​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​ട്ടി​യെ ക​ണ്ട സ​മീ​പ​വാ​സി​യാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. കു​ട്ടി​യു​ടെ ത​ല​യ്ക്കും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ലും മു​റി​വു​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ കെ​ജി ഹ​ള്ളി പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts