കല്ലും വടിയും ഉപയോഗിച്ച്! ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു

Woman shadow with fire flame screen.ന്യൂ​ഡ​ൽ​ഹി: ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പാ​ണ്ഡ​വ് ന​ഗ​റി​ലാ​ണ് 25 വ​യ​സു​കാ​ര​നാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി ക​ട​യി​ലേ​ക്കു പ​ല​ഹാ​രം വാ​ങ്ങി​ക്കാ​ൻ പോ​യ നാ​ലു​വ​യ​സു​കാ​രി​യെ​യാ​ണ് ഗോ​ലു എ​ന്ന യു​വാ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ​ഞ്ജ​യ് ലേ​ക്കി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. കു​ട്ടി തി​രി​ച്ചു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ യു​വാ​വ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നു സ​മീ​പ​ത്തെ ക​ട​ക്കാ​ര​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി.

രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം ഗോ​ലു​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലും വ​ടി​യും ഉ​പ​യോ​ഗി​ച്ചു​ള്ള മ​ർ​ദ​ന​ത്തി​ൽ ഗോ​ലു​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ബോ​ധ​ര​ഹി​ത​നാ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഗോ​ലു​വി​നെ മ​ദി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം, മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തു​യാ​യി​രു​ന്നെ​ന്ന് ഗോ​ലു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts