ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി ബംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

പ​യ്യ​ന്നൂ​ര്‍: കാ​സ​ര്‍​ഗോ​ഡ് ഉ​ദു​മ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജു​ക​ളി​ല്‍ കൊ​ണ്ടു​വ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി.

ശ്രീ​ക​ണ്ഠപു​രം നി​ടി​യേ​ങ്ങ​യി​ലെ അ​ഭി​ലാ​ഷാ​ണ് (32) പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പോ​ലീ​സ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന ഇ​യാ​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​യ്യ​ന്നൂ​ര്‍ എ​സ്എ​ച്ച്ഒ എം.​പി. ആ​സാ​ദ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​യാ​ളെ അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

2018 മാ​ര്‍​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഭി​ലാ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച് പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ലെ ര​ണ്ടു ലോ​ഡ്ജു​ക​ളി​ലാ​യി താ​മ​സി​പ്പി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

സം​ഭ​വ​ത്തി​നു​ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്ന് യു​വാ​വ് പി​ന്മാ​റു​ക​യും മ​റ്റൊ​രു വി​വാ​ഹ​ത്തി​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് നി​ടി​യേ​ങ്ങ​യി​ലെ വീ​ട്ടി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related posts