പ്രണയം നടിച്ച് പതിനേഴുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചു; പൊന്നാനിയില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ചങ്ങരംകുളത്ത് പിന്നെ സംഭവിച്ചത്…

ച​ങ്ങ​രം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ. പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു പോ​യി നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് മാ​റ​ഞ്ചേ​രി പു​റ​ങ്ങ് സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ക്കി(27)​നെ​യാ​ണ് പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 2016 മു​ത​ൽ ഷെ​ഫീ​ക്ക് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രു​ന്ന​താ​യി ചൈ​ൽ​ഡ് ലൈ​നി​നും പോ​ലീ​സി​നും പെ​ണ്‍​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു​ണ്ട്.

പൊ​ന്നാ​നി​യി​ൽ നി​ന്നു മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റം ലോ​ക​മ​റി​ഞ്ഞ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു

Related posts