പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നും മര്‍ദനം; ഒരാൾ അറസ്റ്റിൽ

ബം​ഗ​ളൂ​രു: ബംഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നി​ടെ യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

ബംഗ​ളൂ​രു​വി​ലെ റി​ച്ച്മോ​ണ്ട് സ​ർ​ക്കി​ളി​ൽ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ യു​വ​തി​യെ​യാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത്. ഇന്നലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നും യു​വാ​ക്ക​ളു​ടെ മ​ർ​ദ​ന​മേ​റ്റു. 2016-ലെ ​പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബംഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി സ്ത്രീ​ക​ൾ​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. അ​ന്ന് ബം​ഗ​ളൂ​രു​വി​ലെ എം​ജി റോ​ഡ്, ബ്രി​ഗ്രേ​ഡ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​സ​ഭ്യം പ​റ​ഞ്ഞും സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചും ജ​ന​ക്കൂ​ട്ടം സ്ത്രീ​ക​ളെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വം വ​ൻ​വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി​വെ​ച്ച​തോ​ടെ അ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ പു​തു​വ​ത്സ​ര​ദി​ന​ത്തി​ലും ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു. 250 വ​നി​താ പോ​ലീ​സ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തി​ലേ​റെ പോ​ലീ​സു​കാ​രെ​യാ​ണ് ഇ​ത്ത​വ​ണ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ച്ച​ിരുന്നത്.

Related posts