സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡ​നം: പ്ര​തി കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം

കൊ​ച്ചി: സി​നി​മാ മോ​ഹം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ മ​ധ്യ​വ​യ​സ്ക​ൻ കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ച​തി​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​വ​ക്കാ​ട് ഞ​മ​ങ്ങ​നാ​ട് കൊ​ട്ടാ​ര​പ്പാ​ട്ട് ഇ​സ്മ​യി​ലി​നെ (46) നെ​യാ​ണു പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നും ടി​വി പ​രി​പാ​ടി​ക​ളി​ൽ അ​വ​താ​ര​ക​യാ​യും അ​വ​സ​രം വാ​ങ്ങി കൊ​ടു​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​സ്മ​യി​ലി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ തി​രി​ച്ച​റി​ഞ്ഞു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​വ​ക്കാ​ട്ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​നി​മാ​രം​ഗ​ത്തെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പെ​ണ്‍​കു​ട്ടി​യേ​യും കൂ​ട്ടു​കാ​രി​ക​ളെ​യും അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​തി ര​ണ്ടു​പേ​രെ സെ​ല​ക്ട് ചെ​യ്ത​താ​യി അ​റി​യി​ച്ചു.

തു​ട​ർ​ന്നു ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ഡം ഇ​ൻ​റ​ർ​വ്യൂ ചെ​യ്യാ​ൻ കാ​ത്തി​രി​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ചു മു​റി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ വാ​തി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ഭാ​ഷ്യം. ഇ​ട​പ്പ​ള്ളി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ എ​സ്. സ​ന​ൽ, എ​സ്ഐ വി.​എ​ൻ. ജി​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts