പ​റ​ശി​നി​ക്ക​ട​വി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യി; പത്തൊന്‍പതുകാരന്‍ കസ്റ്റഡിയില്‍

ക​ണ്ണൂ​ർ: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​ങ്ക​ൽ​ക്കു​ഴി സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​ര​നെ ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും.

പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ അ​തേ സ്കൂ​ളി​ലാ​ണ് സു​ഹൃ​ത്തും പ​ഠി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ക​രി​ങ്ക​ൽ​ക്കു​ഴി സ്വ​ദേ​ശി​യും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി. ഇ​തി​നി​ടെ ക​ണ്ണൂ​രി​ൽ വ​ച്ച് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നാ​ണു പ​രാ​തി.

ഇ​തു​സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യാ​ണ് വ​നി​താ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​ന് പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഘ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന.

Related posts