ആവശ്യപ്പെട്ടത് കോടികള്‍! സ്ത്രീകളെ വലയിലാക്കി ലൈംഗിക വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗ്; ആറംഗസംഘം പോലീസ് പിടിയില്‍; സംഭവം തളിപ്പറമ്പില്‍

ത​ളി​പ്പ​റ​മ്പ്: സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും ചി​ത്രീ​ക​രി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ടി​ക​ളാ​വ​ശ്യ​പ്പെ​ട്ട ആ​റം​ഗ​സം​ഘം ത​ളി​പ്പ​റ​മ്പി​ല്‍ അ​റ​സ്റ്റി​ലാ​യി. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കു​റു​മാ​ത്തൂ​രി​ലെ റു​വൈ​സി​നെ​യും ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ കൂ​ട്ടു​പ്ര​തി ചു​ഴ​ലി​യി​ലെ ഇ​ര്‍​ഷാ​ദി​നേ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ള്‍ കൂ​ടി പോ​ലീ​സ് വ​ല​യി​ലാ​യ​ത്.

ച​പ്പാ​ര​പ്പ​ട​വ് കൂ​വേ​രി​യി​ലെ അ​ബ്ദു​ള്‍ ജ​ലീ​ലി​നു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​മാ​യി ലൈം​ഗീ​ക ബ​ന്ധ​ത്തി​നു ചെ​മ്പ​ന്തൊ​ട്ടി​യി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​കി​യ പ്ര​തി​ക​ള്‍ അ​തു വീ​ഡി​യോ​യി​ല്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച് ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്തു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍ ഇ​ന്ന​ലെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ന​ലെ മോ​ഷ​ണ​മു​ത​ലാ​യ സ്‌​കൂ​ട്ട​ര്‍ വാ​ങ്ങി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റി ഓ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ചു​ഴ​ലി​യി​ലെ കെ.​പി.​ഇ​ര്‍​ഷാ​ദ് (20), ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന കു​റു​മാ​ത്തൂ​ര്‍ ചൊ​ര്‍​ക്ക​ള​യി​ലെ റു​ബൈ​സ് (22), പ​ട്ടു​വം അ​രി​യി​ലെ കെ.​പി.​അ​ന്‍​സാ​ര്‍ (26), കു​റു​മാ​ത്തൂ​ര്‍ വെ​ള്ളാ​രം​പാ​റ​യി​ലെ മു​സ്ത​ഫ(45), ബ​ക്ക​ളം മോ​റാ​ഴ​യി​ലെ റം​സീ​നാ​സി​ല്‍ എം.​പി.​റം​ഷീ​ദ് (25), ചെ​ങ്ങ​ളാ​യി നി​ടി​യേ​ങ്ങ നെ​ല്ലി​ക്കു​ന്നി​ലെ പി.​എ​സ്.​അ​മ​ല്‍​ദേ​വ് (21) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 384,420,506 റെ​ഡ് വി​ത്ത് 34 1 ഐ​പി​സി ഐ​ടി നി​യ​മം സെ​ക്ഷ​ന്‍ 67 എ​ന്നി​വ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്എ​ച്ച്ഒ കെ.​ജെ.​വി​നോ​യി, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ കെ.​ദി​നേ​ശ​ന്‍, അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​കെ.​കെ.​പ്ര​ശോ​ഭ്, എ​എ​സ്‌​ഐ ജോ​സ്, സീ​നി​യ​ര്‍ സി​പി​ഒ അ​ബ്ദു​ള്‍​റൗ​ഫ്, സി​പി​ഒ ജാ​ബി​ര്‍ എ​ന്നി​വ​രാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ണ്ണൂ​ര്‍- കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ നി​ര​വ​ധി മോ​ഷ​ണ കേ​സി​ല്‍ പ്ര​തി​യാ​യ കു​റു​മാ​ത്തൂ​ര്‍ റ​ഹ് മ​ത്ത് വി​ല്ല​യി​ലെ കൊ​ടി​യി​ല്‍ റു​വൈ​സാ​ണു ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ് ബു​ദ്ധി​കേ​ന്ദ്ര​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മൂ​ന്നി​ന് ഏ​ഴാം​മൈ​ല്‍ റി​ഫാ​യി പ​ള്ളി​യി​ല്‍ നി​സ്കാ​ര​ത്തി​നെ​ത്തി​യ ഏ​ഴാം​മൈ​ല്‍ ചെ​റു​കു​ന്നോ​ന്‍ വീ​ട്ടി​ല്‍ ഷ​ബീ​റി​ന്‍റെ ഹോ​ണ്ട ആ​ക്ടീ​വ സ്‌​കൂ​ട്ട​ര്‍ ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ല്‍ നാ​ലു​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു റൂ​വൈ​സ് കു​ടു​ങ്ങി​യ​ത്.

റു​വൈ​സി​ല്‍ നി​ന്നു സ്‌​കൂ​ട്ട​ര്‍ വാ​ങ്ങി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റി ഓ​ടി​ച്ച കേ​സി​ലാ​ണ് ഇ​ര്‍​ഷാ​ദി​നെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ര്‍​ഷാ​ദി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബ്ലാ​ക്ക് മെ​യി​ലിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts