പ​തി​നൊ​ന്നു വ​യ​സു​കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

പെരുന്പാവൂർ:മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ലാ​ണ് സം​ഭ​വം

. പ​തി​നൊ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​മ്മ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​ഭം​വം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച​യാ​യെ​ന്ന് പ​റ​യു​ന്നു.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​തി​യാ​യ അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നെ കു​റു​പ്പം​പ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

പു​ല്ലു​വ​ഴി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ. ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ശേ​ഷം ഇ​യാ​ൾ തി​രി​കെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment