ദു​ബാ​യി​ൽ ഭാ​ഗ്യ​ദേ​വ​ത കടാക്ഷിച്ചു! ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഏ​ഴു കോ​ടി ഭാ​ഗ്യം കോ​ഴാ പ​ഞ്ച​മി​യി​ലെ ര​തീ​ഷി​ന്

കു​റ​വി​ല​ങ്ങാ​ട്: ദു​ബാ​യി​ൽനി​ന്ന് ഏ​ഴു​കോ​ടി​യു​ടെ ഭാ​ഗ്യം കോ​ഴാ പ​ഞ്ച​മി വീ​ട്ടി​ലേ​ക്ക്. എ​സ്എ​സ് എ​ൽ​സി മൂ​ന്നാം റാ​ങ്ക് ജേ​താ​വാ​യ ഡോ. ​പി. ആ​ർ ജ​യ​ശ്രീ​യു​ടെ സ​ഹോ​ദ​ര​നെ​യാ​ണ് ദു​ബാ​യി​ൽ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​ത്. പഞ്ചമി വീടിന് ഇത് ഇരട്ടി മധുരമായി.

കോ​ഴാ പ​ഞ്ച​മി​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ-​ര​ത്ന​മ്മ ദ​ന്പ​തി​ക​ളു​ടെ അ​ഞ്ചു​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ പി.​ആ​ർ ര​തീ​ഷി​നാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഏ​ഴു​കോ​ടി രൂ​പ (10 ല​ക്ഷം ഡോ​ള​ർ) ല​ഭി​ച്ച​ത്. ദു​ബാ​യ് ഡ്യൂ​ട്ടി​ഫ്രീ ലോ​ട്ട​റി​യു​ടെ മി​ല്ലെ​നി​യം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഓ​ണ്‍​ലൈ​നി​ലെ​ടു​ത്ത 1608-ാം ന​ന്പ​ർ ടി​ക്ക​റ്റി​ന് ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. 1000 ദി​ർ​ഹ​മാ​ണ് ഒ​രു​ടി​ക്ക​റ്റി​ന്‍റെ വി​ല. പ​ത്തൊ​ൻ​പ​തി​നാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ രൂ​പ​വ​രും. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ഭാ​ര്യ ര​മ്യ​യ്ക്കൊ​പ്പം ദു​ബാ​യി​ലാ​ണ് ര​തീ​ഷി​ന്‍റെ താ​മ​സം.

സി എ പാ​സാ​യ ശേഷം ദു​ബാ​യി​ൽ ജോ​ലി തേടുകയായിരുന്നു രതീഷ്. എം​ബി​എ ബി​രു​ദ​ധാ​രി​യാ​ണ് ര​മ്യ. ര​തീ​ഷി​നെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച വി​വ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടി​ൽ അ​റി​യു​ന്ന​ത്. എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഹോ​ദ​ര​ൻ പി.​ആ​ർ ജ​യേ​ഷി​നെ വി​ളി​ച്ച് ര​തീ​ഷ് ലോ​ട്ട​റി​യ​ടി​ച്ച വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചെ​റി​യ ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന വി​ശേ​ഷ​മാ​ണ് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് തീ​ർ​ത്തും ചെ​റു​ത​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.വീ​ട്ടു​കാ​ർ​ക്ക് വി​ശ്വാ​സ​ത്തി​നാ​യി ഒ​ടു​വി​ൽ ദു​ബാ​യ് ഡ്യൂ​ട്ടി പെ​യ്ഡി​ലെ ഓ​ണ്‍​ലൈ​ൻ വാ​ർ​ത്ത​ത​ന്നെ അ​യ​ച്ചു​ന​ൽ​കി.

Related posts