ദേ വന്നു, ദാ പോയി! സാമൂഹിക അകലം പാലിച്ചില്ല ചിലയിടത്ത് ലാത്തി വീശി; ഡൽഹിയിൽ തുറന്ന മദ്യക്കടകൾ അടച്ചു

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണി​ൽ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്ക് ഇ​ള​വു ന​ല്കി​യ​തി​നെത്തുട​ർ​ന്നാ​ണ് ഇ​ന്നു രാ​വി​ലെ ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്ന​ത്.

എ​ന്നാ​ൽ തു​റ​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ പ​ല​യി​ട​ത്തും വ​ലി​യ​തോ​തി​ൽ ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി. നീ​ണ്ട ക്യൂ​വി​ൽ ജ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മു​ള്ള അ​ക​ലം പാ​ലി​ക്കാ​നും കൂ​ട്ടാ​ക്കി​യി​ല്ല.

പോ​ലീ​സി​ന്‍റെ ശ്ര​മ​വും വി​ഫ​ല​മാ​യ​തോ​ടോ ഡ​ൽ​ഹി​യി​ൽ രാ​വി​ലെ തു​റ​ന്ന മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ താ​മ​സി​യാ​തെ അ​ട​ച്ചു. ഡോ​ക്ഡൗ​ൺ തീ​രു​ന്ന 17നു ​ശേ​ഷ​മേ ഇ​നി മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ക്കൂ​യെ​ന്ന് ക​ട​ക​ൾ​ക്കു​മു​ന്നി​ൽ ബോ​ർ​ഡും വ​ച്ചു.

മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ തു​റ​ന്ന മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​ല​യി​ട​ത്തും പോ​ലീ​സ് ലാ​ത്തി വി​ശീ​യാ​ണ് ജ​ന​ങ്ങ​ളെ ഓ​ടി​ച്ച​ത്. തുറന്ന ​ദ്യ​ക്ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ നീ​ളു​ന്ന ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ട്ടു. ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത്സ​മ​യം, കേ​ര​ള​വും പ​ഞ്ചാ​ബും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

Related posts

Leave a Comment