സ​ര്‍​ക്കാ​ര്‍ വാ​ളോ​ങ്ങി​യാ​ല്‍..!  ഭ​ക്ഷ്യ ധാ​ന്യ​വി​ല്പ​ന ശ​രാ​ശ​രി 75 ക്വി​ന്‍റ​ല്‍ വേ​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ക്കി തങ്ങൾക്ക് നേരേ തിരഞ്ഞാൽ ക​ട​ക​ള്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍

കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ ധാ​ന്യ​വി​ല്പ​ന ശ​രാ​ശ​രി 75 ക്വി​ന്‍റ​ല്‍ വേ​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു നേ​രേ സ​ര്‍​ക്കാ​ര്‍ തി​രി​ഞ്ഞാ​ൽ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ അ​റി​യി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ 75 ക്വി​ന്‍റ​ല്‍ വി​ല്‍​പ്പ​ന വ​ര​ത്ത​ക്ക​വ​ണ്ണം റേ​ഷ​ന്‍ ക​ട​ക​ളു​ടെ എ​ണ്ണം പു​നഃ​ക്രി​മീ​ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ര്‍​ക്കും.

സം​സ്ഥാ​ന​ത്തെ പ​കു​തി​യി​ല​ധി​കം റേ​ഷ​ന്‍​ക​ട​ക​ള്‍​ക്കും പൂ​ട്ടു​വീ​ഴും. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ദ​രി​ദ്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​വ​രു​ന്ന ഗോ​ത​മ്പു​വി​ത​ര​ണം അ​ടു​ത്ത​മാ​സം മു​ത​ല്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts