അയ്യേ കഷ്ടം..! ലോക്ഡൗൺ കാലത്തെ പട്ടിണിമാറ്റാൻ സർക്കാർ അനുവദിച്ച സൗ​ജ​ന്യ ഗോ​ത​മ്പ് ഇറക്കാൻ അമിത കൂലി ചോദിച്ച് ഐഎൻടിയുസി; ഒന്നും ചെയ്യാനാവാതെ നേതാക്കളും, ഒടുവിൽ….

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ൻ​ഗ​ണ​ന കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കൊ​ണ്ടു​വ​ന്ന ഗോ​ത​ന്പ് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കി​യി​ല്ല. പൊ​തു​വി​പ​ണി​യി​ലെ ക​യ​റ്റി​റ​ക്ക് കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ലോ​ഡി​റ​ക്കാ​തി​രു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ കി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നു​റു​ക്ക് ഗോ​ത​മ്പു​മാ​യി ലോ​റി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത​കൂ​ല ചോ​ദി​ച്ച് ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്.

പൊ​തു വി​പ​ണി​യി​ലെ കൂ​ലി​യാ​യ 25 രൂ​പ ഒ​രു ക്വി​ന്‍റ​ലി​ന് വേ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ നി​ല​പാ​ട്. 12 രൂ​പ ബി​ല്ലും, മൂ​ന്ന് രൂ​പ ലെ​വി​യു​മ​ട​ക്കം 15 രൂ​പ ന​ൽ​കാം എ​ന്ന് അ​റി​യി​ച്ചു​വെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ സ​മ്മ​തി​ച്ചി​ല്ല.

യൂ​ണി​യ​ൻ നേ​താ​വ​ട​ക്കം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത​കൂ​ലി എ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ ഉ​റ​ച്ചു​നി​ന്നു. ലോ​ഡി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഗോ​ത​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment