മയിലും കാക്കയും കോഴിയും തിന്നില്ല.!  കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ള്; ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കൊ​റേ​ണ​ക്കാ​ല​ത്തു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച സൗ​ജ​ന്യ റേ​ഷ​ന​രി​യി​ൽ ചെ​ള്ളു​ക​ളു​ണ്ടെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്നും പ​രി​ശോ​ധ​നാഫ​ലം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാഫ​ല​ത്തി​ലാ​ണ് ഈ ​വി​വ​രം.

ജൂ​ണ്‍ 30 നു മ​ണ്ണു​ത്തി മു​ല്ല​ക്ക​ര​യി​ലെ റേ​ഷ​ൻക​ട​യി​ലേ​ക്കു കു​രി​യി​ച്ചി​റ ഗോ​ഡൗ​ണി​ൽ​നി​ന്ന് സ​പ്ലൈ​കോ വാ​തി​ൽ​പ്പ​ടി വ​ഴി വി​ത​ര​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന ലോ​റി​യി​ലെ 87 അ​രിച്ചാ​ക്കു​ക​ളി​ൽ ചെ​ള്ളു​ക​ൾ ക​ണ്ടി​രു​ന്നു.

നാ​ട്ടു​കാ​രും നേ​ർ​ക്കാ​ഴ്ച സ​മി​തി പ്ര​വ​ർ​ത്ത​ക​രും തൃ​ശൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നേ​യും ലീ​ഗ​ൽ മെ​ട്രാ​ള​ജി വ​കു​പ്പി​നേ​യും വി​വ​രം അ​റി​യി​ച്ചു. ഇ​രുവി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​ഗ്രാം തൂ​ക്കം ഉ​ണ്ടാ​കേ​ണ്ട അ​രിച്ചാ​ക്കു​ക​ളി​ൽ 47.100 മാ​ത്ര​മാ​യി​രു​ന്നു തൂ​ക്ക​മെ​ന്നു ക​ണ്ടെ​ത്തി.

ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​രി​ച്ചാ​ക്കു​ക​ളി​ൽ ചെ​ള്ളുക​ൾ ക​ണ്ടി​രു​ന്നു. ഭ​ക്ഷ്യ​യോ​ഗ്യ​മല്ലെന്നു ക​ണ്ടെ​ത്തി​യ അ​രി​യു​ടെ സാ​ന്പി​ൾ എ​ടു​ത്ത് എ​റ​ണാ​കു​ളം റീ​ജ​ണ​ൽ അ​ന​ലി​റ്റ​ിക്ക​ൽ ല​ബോ​റ​ട്ട​റിയിലേക്ക് അ​യ​യ്ക്കുക​യും വാ​ഹ​ന​ത്ത​ിലു​ള്ള ധാ​ന്യ​ങ്ങ​ൾ തി​രി​കെ അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

നേ​ർ​കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷി​നു വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ല​ഭി​ച്ച പ​രി​ശോ​ധ​നാഫ​ല​ത്തി​ൽ ജീ​വ​നു​ള്ള​തും ച​ത്ത​തൂ​മാ​യ കീ​ട​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ല​ന്നും പ​റ​യു​ന്നു.

ജ​നു​വ​രി​യി​ൽ ചെ​ള്ളു​നി​റ​ഞ്ഞ അ​രി വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി, അ​രി മാ​സ​ങ്ങ​ളോ​ളം മ​ന​പ്പൂർ​വം പ​ഴ​കി​പ്പി​ച്ച് കേ​ടു​വ​രു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് വ്യാ​പാ​രി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ൾ ചെ​യ്ത​ത്.

ഇ​തി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു നേ​ർ​കാ​ഴ്ച സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് അ​റി​യി​ച്ചു.

Related posts

Leave a Comment