സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി; ക്രൈംബ്രാഞ്ച് പോരാ, സിബിഐ വരട്ടെ; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് വി​ധി ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി ത​ള്ളി. കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം മ​തി​യെ​ന്ന നി​ല​പാ​ടി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ​ർ​ക്കാ​രി​ന് വി​ധി ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

2019 സെ​പ്റ്റം​ബ​ർ 30-നാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ട് സിം​ഗി​ൾ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഒ​ക്ടോ​ബ​ർ 28ന് ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി. ഈ ​ഹ​ർ​ജി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വി​ധി പ​റ​യു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബം ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ധി പ്ര​സ്താ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ഈ ​പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര വി​ധി​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു​വെ​ന്ന​ത് സ​ർ​ക്കാ​രി​ന് ആ​ശ്വാ​സ​മാ​ണ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ 14 പ്രതികളാണുള്ളത്.

കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ 2019 ഫെ​ബ്രു​വ​രി 17-ന് ​രാ​ത്രി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ര​ണ​ത്തി​ലു​ള്ള പ്ര​ധാ​ന പാ​ർ​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ട്ട​ത്.

Related posts

Leave a Comment