കഥാപാത്രം വേട്ടയാടുന്നു! ഡല്‍ഹി കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട ചിത്രം; ഉറക്കം വരെ നഷ്ടമായി: രവീണ

raveena

അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ഭി​നേ​താ​വി​നെ വി​ട്ടു​പോ​കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഏ​റെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മാ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ലും ക​ഥാ​പാ​ത്രം അ​ഭി​നേ​താ​വി​നെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും. ഇ​ത്ത​രം ഒ​രു അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ബോ​ളി​വു​ഡ് ന​ടി ര​വീ​ണ ടണ്ട​ൻ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
ഡ​ൽ​ഹി കൂ​ട്ട​മാ​ന​ഭം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന സി​നി​മ​യി​ൽ ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​ന്ന​ത് ര​വീ​ണ​യാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​തോ​ടെ ര​വീ​ണ കാ​ഥാ​പാ​ത്ര​വു​മാ​യി ഇ​ഴു​കി​ച്ചേ​ർ​ന്നു. മി​ക​ച്ച​രീ​തി​യി​ൽ ക​ഥാ​പാ​ത്ര​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നും ര​വീ​ണ​യ്ക്ക് സാ​ധി​ച്ചു.
എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്തോ​റും ക​ഥാ​പാ​ത്രം ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യെ​ന്ന് ര​വീ​ണ പ​റ​യു​ന്നു. സി​നി​മാ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ത്തോ​ളം ത​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത്ര​ത്തോ​ളം ക​ഥാ​പാ​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സി​നി​മ​യു​ടെ ഡ​ബ്ബി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തെന്നും ര​വീ​ണ പ​റ​ഞ്ഞു.

 

ഓ​രോ ത​വ​ണ ഡ​ബ്ബ് ചെ​യ്യു​ന്പോ​ഴും ക​ര​ച്ചി​ൽ വ​ന്ന​തി​നാ​ൽ വീ​ണ്ടും വീ​ണ്ടും ഡ​ബ്ബ് ചെ​യ്യേ​ണ്ടി​വ​ന്ന​താ​യാ​ണ് ര​വീ​ണ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ദി​ല്ലി മാ​ന​ഭം​ഗ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​നി​മ​യെ​ങ്കി​ലും ക​ഥ​യ്്ക്ക് അ​തു​മാ​യി പൂ​ർ​ണ​മാ​യി സാ​മ്യ​മി​ല്ലെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts