ഇന്ത്യയിലെ പകുതിപേർക്കും കോവിഡ് ബാധിക്കും! 90% പേ​രും രോഗം ബാധിച്ചതായി അറിയില്ല; സോഷ്യൽ മീഡിയ ഭീതി പരത്തുന്നു; നിംഹാൻസിലെ ഡോ. രവിയുടെ വെളിപ്പെടുത്തൽ

ബം​ഗ​ളൂ​രു: ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലെ പ​കു​തി പേ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ല്‍​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ൻ​സ​സി​ലെ (നിം​ഹാ​ൻ​സ്) ന്യൂ​റോ​വൈ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി ര​വി. ലോ​ക്ക്ഡൗ​ണ്‍ ചെ​യ്ത​തു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്ത് അ​ണു​ബാ​ധ വൈ​കി​യ​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ലാം ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ര​വി​യു​ടെ പ്ര​സ്താ​വ​ന.

ജൂ​ൺ മു​ത​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​കു​ക. അ​തി​നു​ശേ​ഷം സ​മൂ​ഹ​വ്യാ​പ​ന​വും പ്ര​തീ​ക്ഷി​ക്കാം. രോ​ഗം ബാ​ധി​ക്കു​ന്ന 90% പേ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​വി​ല്ല. രോ​ഗം ബാ​ധി​ച്ച​താ​യി അ​വ​ര്‍ പോ​ലു​മ​റി​യി​ല്ല.

5 മു​ത​ല്‍ 10 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​കും ആ​ശു​പ​ത്രി പ്ര​വേ​ശ​നം വേ​ണ്ടി​വ​രി​ക. അ​ഞ്ച് ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​കും വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യം വേ​ണ്ടി വ​രി​ക. പ്രാ​യ​മാ​യ​വ​രെ​യും രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യും മ​റ്റ് ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്ക് മൂ​ന്ന് തൊ​ട്ട് നാ​ല് വ​രെ ശ​ത​മാ​ന​മാ​ണെ​ന്നും ആ​റ് ശ​ത​മാ​ന​ത്തോ​ടെ ഗു​ജ​റാ​ത്താ​ണ് മ​ര​ണ​നി​ര​ക്കി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​തെ​ന്നും ഡോ. ​ര​വി വെ​ളി​പ്പെ​ടു​ത്തി.

അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ച് വ​രെ​യെ​ങ്കി​ലും കോ​വി​ഡ് വാ​ക്സി​ന് വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നും എ​ല്ലാ വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ഡോ.​ര​വി പ​റ​ഞ്ഞു. എ​ബോ​ള, മെ​ഴ്സ്,സാ​ര്‍​സ് പോ​ലെ കൊ​റോ​ണ അ​പ​ക​ട​കാ​രി​യ​ല്ലെ​ന്നും ഡോ.​ര​വി വ്യ​ക്ത​മാ​ക്കി.

എ​ച്ച് 1 എ​ൻ 1 മ​ര​ണ​നി​ര​ക്ക് 6 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണെ​ന്നും എ​ന്നാ​ൽ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ന്ന് ലോ​ക്ക്ഡൗ​ണ്‍ അ​നി​വാ​ര്യ​മാ​യി വ​ന്നി​ല്ലെ​ന്നും ഡോ​ക. ര​വി പ​റ​ഞ്ഞു.

നിം​ഹാ​ൻ​സ് ന്യൂ​റോ​വൈ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യ ഡോ.​ര​വി കോ​വി​ഡ് 19നെ ​നേ​രി​ടാ​നു​ള്ള ക​ർ​ണാ​ട​ക ഹെ​ൽ​ത്ത് ടാ​സ്ക് ഫോ​ഴ്സ് നോ​ഡ​ൽ ഓ​ഫി​സ​ര്‍ കൂ​ടി​യാ​ണ്.

Related posts

Leave a Comment