Set us Home Page

പു​ക​വ​ലി​ക്കാ​ർ​ക്ക് കൊ​റോ​ണ ഒ​രു മ​ര​ണ​മ​ണി​യോ? കൊ​റോ​ണ​യും(കോവിഡ് 19) പു​ക​വ​ലി​യു​മാ​യി എ​ന്താ​ണ് ബ​ന്ധം?

മേയ് 31 പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യി ലോ​കം മു​ഴു​വ​ൻ ആ​ച​രി​ക്കു​ക​യാ​ണ്. പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​ന് മൊ​ത്ത​മാ​യും ഉ​ണ്ടാ​കു​ന്ന നാ​ശന​ഷ്ട​ങ്ങ​ളെ പ​റ്റി അ​വ​രെ ബോ​ധ​വാന്മാരാ​ക്കു​ന്ന​തി​നും പു​ക​യി​ല ഉ​പ​യോ​ഗം നി​ർ​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഇത് ആ​ച​രി​ക്കു​ന്ന​ത്.

പു​ക​വ​ലി​ക്കു​ന്ന​വ​ർ സ്വ​ന്തം വീ​ട്ടി​ലും, ജോ​ലി സ്ഥ​ല​ത്തും പൊ​തു സ്ഥ​ല​ത്തും ഉ​ള്ള​വ​രെ പു​ക​യി​ല ജ​ന്യ രോ​ഗ​ങ്ങ​ളി​ലേ​ക്ക് ത​ള്ളി വി​ടു​ന്നു – പരോക്ഷ പുകവലി.

അ​തി​നാ​ൽ പു​ക​വ​ലി സ​മൂ​ഹ​ത്തോ​ട് ന​ട​ത്തു​ന്ന ഒ​രു വെ​ല്ലു​വി​ളി​യാ​യി ക​ണ​ക്കാ​ക്ക​ണം. ന​മു​ക്ക് പേ​ര​റി​യാ​വു​ന്ന മി​ക്ക രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണം പു​ക​യി​ല പു​ക നേ​രി​ട്ടോ അ​ല്ലാ​തെ​യോ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​ണ്.

കൊ​റോ​ണ​യും(കോവിഡ് 19) പു​ക​വ​ലി​യു​മാ​യി എ​ന്താ​ണ് ബ​ന്ധം?

കോ​റോ​ണ മ​ര​ണ നി​ര​ക്ക് കൂ​ടു​ന്ന​തും കോ​റോ​ണ ബാ​ധ പ​ട​രു​ന്ന​തും പ്ര​ധാ​ന​മാ​യി ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഹൃ​ദ്രോ​ഗം ഉ​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗി​ക​ൾ എ​ന്നി​വ​രി​ലാ​ണ്.

കോ​റോ​ണ പ്ര​തി​രോ​ധം മ​ന​സി​ലാ​ക്കാ​ൻ ന​മ്മു​ടെ പ്രതിരോധ വ്യവസ്ഥയെ ഒ​ന്നു മ​ന​സി​ലാ​ക്കാം. ഏ​താ​ണ്ട് 8 ല​ക്ഷം കോ​ടി കോ​ശ​ങ്ങ​ളാ​ണ് രോ​ഗ​പ്ര​തിരോ​ധ​ത്തി​നാ​യി ശ​രീ​ര​ത്തിലുള്ള​ത് . അ​തി​ലൊ​രു വി​ഭാ​ഗ​മാ​ണ് ശ്വേ​താ​ണു​ക്ക​ൾ (WBC). അ​തി​ലു​ള്ള ലിംഫോസൈറ്റ്സാണ് വൈ​റ​സ് ബാ​ധ ത​ട​യാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന​ത്.

ഇ​വ​രി​ൽത്ത​ന്നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ഉ​ണ്ട്. ബി സെൽസും ടി സെൽസും. ​അ​തി​ൽ ബി സെൽസ് മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് പോ​ലെ​യാ​ണ് . ടാ​ർ​ഗ​റ്റ് ക​ണ്ടു​പി​ടി​ച്ചു സി​ഗ്ന​ൽ കൊ​ടു​ക്കു​ന്നു. ടി സെൽസ് പ​ട്ടാ​ള​ക്കാ​രെ​പോ​ലെ​യും; ബി സെൽസ് ക​ണ്ടു​പി​ടി​ച്ച ടാ​ർ​ഗ​റ്റ് ന​ശി​പ്പി​ച്ചു ക​ള​യു​ന്നു.

ശ​രീ​ര​ത്തി​ൽ വൈ​റ​സ് ക​യ​റി​യാ​ൽ ന​മ്മു​ടെ പ്രതിരോധ വ്യവസ്ഥയിലെ ബി സെൽസ് പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​കു​ക​യും ഇന്‍റർഫെറോൺ പു​റ​പ്പെ​ടു​വി​ക്കു​ക​യും അ​സു​ഖം ബാ​ധി​ച്ച കോ​ശ​ത്തെ ന​ശി​പ്പി​ക്കാ​ൻ ടി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നാച്വറൽ കില്ലർ കോ​ശ​ങ്ങ​ൾ​ക്ക് സന്ദേശം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ ന​മ്മ​ൾ വൈ​റ​സ് ബാ​ധ​യാ​ൽ മ​ര​ണ​പ്പെ​ടു​ന്നു. കോ​റോ​ണ​യി​ൽ നി​ന്നു ര​ക്ഷ​പ്പെടാ​ൻ പ്ര​തി​രോ​ധശേ​ഷി എ​ത്ര​ത്തോ​ളം അ​ത്യാ​വ​ശ്യ​മാ​ണ് എ​ന്ന് മ​ന​സി​ലാ​യി ക്കാ​ണു​മ​ല്ലോ.

പു​ക​വ​ലി​ക്കാ​രു​ടെ ഇ​മ്മ്യൂ​ണി​റ്റി ര​ണ്ടു​രീ​തി​യി​ലാ​ണ് ത​ക​രാ​റി​ലാ​കു​ന്ന​ത്.

  1. പു​ക​യി​ല​യി​ൽ ഏ​താ​ണ്ട് 7000 ത്തോ​ളം ഹാ​നി​ക​ര​മാ​യ രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പ​ദാ​ർ​ഥ​ങ്ങ​ൾ മ​ജ്ജ​യി​ൽ ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന ലിംഫോസൈറ്റ്സിന്‍റെ എ​ണ്ണം കു​റ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യം ഉ​ണ്ടാ​ക്കുക​യോ ചെ​യ്യു​ന്നു
  2. ഫ്രീ റാഡിക്കൽ ഇൻജുറി അ​ഥ​വാ ഓക്സിഡേറ്റീവ് സ്ട്രസ്. ​ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ന​ട​ക്കു​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഫ്രീ റാഡിക്കലുകൾ ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​ണ്. ശ​രീ​രം ആന്‍റിഓക്സി ഡന്‍റുകളെ ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ ന​ശി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

ഈ ​ബാ​ല​ൻ​സ് തെ​റ്റി​യാ​ൽ ന​മ്മു​ടെ പ്ര​തി​രോ​ധ ശേ​ഷി​യും(​ഇ​മ്മ്യൂ​ണി​റ്റി )വ​ല്ലാ​തെ ന​ശി​ച്ചു​പോ​കും.

പു​ക​വ​ലി ഫ്രീറാഡിക്കലുകളുടെ അ​ള​വ് വ​ല്ലാ​തെ കൂ​ട്ടും. അ​പ്പോ​ൾ ശ​രീ​ര​ത്തി​ന്‍റെ ഓ​ക്സി​ഡേ​റ്റീ​വ് സ്ട്രെ​സ് കൂ​ടു​ക​യും ബി ​സെ​ൽ, ടി ​സെ​ൽ പ്ര​വ​ർ​ത്ത​നം മ​ന്ദീഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ പു​ക​വ​ലി​ക്കാ​ർ എ​പ്പോ​ഴും ഇ​മ്മ്യൂ​ണി​റ്റി കു​റ​വു​ള്ള​വ​ർ ആ​യി​രി​ക്കും. കൊ​റോ​ണ​ക്ക് ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ എ​ളു​പ്പ​മാ​ണ്.

കൂ​ടാ​തെ, പു​ക​വ​ലി നേ​രി​ട്ട് ശ്വാ​സ​കോ​ശ​പ്ര​വ​ർ​ത്ത​നം താ​റു മാ​റാ​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ് ബാ​ധ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്നു. തൊ​ണ്ട​യും വാ​യും മൂ​ക്കു​മെ​ല്ലാം പു​ക​വ​ലി മൂ​ലം പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS