രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ സോ​ള​ങ്കി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ജം​ന​ഗ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു റി​വാ​ബ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് കൃ​ഷി മ​ന്ത്രി ആ​ർ.​സി. ഫ​ൽ​ദു, പൂ​നം മാ​ഡം എം​പി എ​ന്നി​വ​രു​ടെ സാന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ ജ​ഡേ​ജ​യും റി​വാ​ബ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം സ​ഹി​തം പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​യി​രു​ന്നു ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് കര്‍ണിസേനയുടെ ഗുജറാത്തിലെ മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവാബാ ജഡേജ. പത്മാവത് സിനിമ രജപുത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ കര്‍ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് റിവബായാണ് നേതൃത്വം നൽകിയത്.

Related posts