റ​യ​ലി​നു വീ​ണ്ടും സ​മ​നി​ല​പ്പൂ​ട്ട്; ച​രി​ത്ര പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി ഗെ​റ്റാ​ഫെ

മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ശ​നി​ദ​ശ തു​ട​രു​ന്നു. കു​ഞ്ഞ​ൻ​മാ​രാ​യ ഗെ​റ്റാ​ഫെ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റ​യ​ലി​നെ​തി​രാ​യു​ള്ള മ​ത്സ​ര​ത്തി​ൽ പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. റ​യ​ലി​നെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​ടു​ക്കി​യാ​ണ് ഗെ​റ്റാ​ഫെ ത​ങ്ങ​ളു​ടെ ച​രി​ത്ര​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ റ​യ​ലി​നു പി​ന്നി​ൽ നാ​ലാ​മ​താ​യി ഗെ​റ്റാ​ഫെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

റ​യ​ൽ ഗോ​ൾ കീ​പ്പ​ർ കെയ്‌ലർ നവാസ് ര​ണ്ട് സൂ​പ്പ​ർ സേ​വു​ക​ൾ ന​ട​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ത്സ​ര​ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. ജോ​ർ​ജെ മൊ​ലി​ന, ജാ​മി മാ​ട്ട എ​ന്നി​വ​രു​ടെ ഷോ​ട്ടു​ക​ളാ​ണ് ന​വാ​സ് നി​ഷേ​ധി​ച്ച​ത്. റ​യ​ൽ നി​ര​യി​ൽ ക​രിം ബെ​ൻ​സേ​മ​യും സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി.

ഗെ​റ്റാ​ഫെ കീ​പ്പ​ർ ഡേ​വി​ഡ് സോ​റി​യ​യു​ടെ നേ​ർ​ക്ക് പ​ന്ത് അ​ടി​ച്ചു​ന​ൽ​കി ബെ​ൻ​സേ​മ അ​വ​സ​രം തു​ല​ച്ചു.ഏ​പ്രി​ലി​ൽ റ​യ​ലി​നാ​യി ബെ​ൻ​സേ​മ മാ​ത്ര​മാ​ണ് സ്കോ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ എ​ട്ട് ഗോ​ള​ക​ളും ബെ​ൻ​സേ​മ​യു​ടെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു.

Related posts