ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചു. ആറ് പേരുടെ നില അതീവ തുരുതരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.
ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്. വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്.