പാ​പ്പി​നി​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ഓ​ട്ടോ ടാ​ക്സി​യി​ൽ റീ​ത്ത് വ​ച്ചു; പിന്നിൽ സിപിഎം എന്ന് ബിജെപി

പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ ടാ​ക്സി​യി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നെ​ഴു​തി​യ റീ​ത്ത് വ​ച്ചു.

പു​തി​യ​കാ​വി​ന് സ​മീ​പ​ത്തെ രാ​ജേ​ഷി​ന്‍റെ ഓ​ട്ടോ ടാ​ക്സി​യി​ലാ​ണ് റീ​ത്ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള സി​പി​എം ഗൂ​ഢ​ത​ന്ത്ര​മാ​ണി​തെ​ന്നും ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും ബി​ജെ​പി ചി​റ​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ രാ​ജീ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment