രാജമാണിക്യത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു, എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്താല്‍ ചെയ്യുകയായിരുന്നു, ആദ്യം നിരസിക്കാനുണ്ടായ കാരണം വെളിപ്പെടുത്ത് നടന്‍ റഹ്മാന്‍

മമ്മൂട്ടി അന്‍വര്‍ റഷീദ് ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ബെല്ലാരി രാജയെന്ന മമ്മൂട്ടി കഥാപാത്രത്തിനൊപ്പം തന്നെ ഹിറ്റായ കഥാപാത്രമായിരുന്നു റഹ്മാന്റേതും. ഒരുകാലത്തു തരംഗമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന റഹ്മാന്റെ തിരിച്ചു വരവായിരുന്നു രാജമാണിക്യം.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജയുടെ സന്തത സഹചാരിയായി നടന്‍ റഹ്മാനും പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രാജമാണിക്യത്തിലെ വേഷം തനിക്ക് വലിയ രീതിയിലുള്ള ടെന്‍ഷനുണ്ടാക്കിയെന്നു തുറന്നു പറയുകയാണ് റഹ്മാന്‍. ഈ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം മടിതോന്നിയിരുന്നെന്ന് റഹ്മാന്‍ പറയുന്നു.

ഇനിയുള്ള സിനിമകളില്‍ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടിയെന്നും റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും റഹ്മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.ധൈര്യത്തോടെ ഈ കഥാപാത്രം ഏറ്റെടുത്തോളാനും നിന്റെ കരിയറിന് ഇതൊരു മികച്ച ബ്രേക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts