വേ​ണ്ട വേണ്ട..! ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ പ്രകൃതിക്ക് ദോഷമായതുകൊണ്ടാണ് ആതിരപ്പള്ളിയെ എതിർക്കുന്നത്

KKD-REMESH-Lമു​ക്കം: പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഇ​നി കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ത് പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​ണ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ത് കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഡി സി സി ​ന​ട​പ്പി​ലാ​ക്കു​ന്ന ജ​ലഹ​സ്തം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു കാ​ല​ത്ത് കു​ടി​ക്കാ​ൻ വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​ഴ​വെ​ള്ളം ഇ​ന്ന് കു​ടി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. നാ​മെ​ല്ലാം കു​പ്പി​വെ​ള്ള​ത്തി​ലേ​ക്ക് മാ​റി. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​ൻ പു​തു​ത​ല​മു​റ രം​ഗ​ത്തി​റ​ങ്ങ​ണം. ഇ​ല്ലെങ്കി​ൽ ചൈ​ന​യി​ലേ​യും റ​ഷ്യ​യി​ലേ​യും പോ​ലെ ഓ​ക്സി​ജ​ൻ വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങും.  പ​രി​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ​ക്കെ​തി​രെ ജ​ല സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ച്ച് നി​ർ​ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​ഹ​സ്സ​ൻ,എം.​ഐ.​ഷാ​ന​വാ​സ് എം.​പി, കെ.​പി.​അ​നി​ൽ​കു​മാ​ർ, കെ.​സി.​അ​ബു, എം.​എ​ൻ. ​കാ​ര​ശേ​രി,കാ​ഞ്ച​ന മാ​ല, അ​ഡ്വ: കെ.​ജ​യ​ന്ത് ,കെ.​പ്ര​വീ​ണ്‍ കു​മാ​ർ, മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് , ഐ.​മൂ​സ, സി.​ജെ.​ആ​ന്‍റ​ണി, ബാ​ബു പൈ​ക്കാ​ട്ടി​ൽ, എം.​ടി.​അ​ഷ്റ​ഫ് , രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.

Related posts