ര​​ഞ്ജി ട്രോ​​ഫി; സ​​മ​​നി​​ല​​യി​​ൽ സ​​ച്ചി​​ൻ താ​​രം

ഗോ​​ഹ​​ട്ടി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സ​​മ​​നി​​ല. ആ​​സാ​​മി​​നെ​​തി​​രേ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും അ​​വ​​രെ ഫോ​​ളോ ഓ​​ണ്‍ ചെ​​യ്യി​​ച്ചു എ​​ന്ന​​ത് കേ​​ര​​ള​​ത്തി​​നു നേ​​ട്ട​​മാ​​യി. സ്കോ​​ർ: കേ​​ര​​ളം 419, ആ​​സാം 248, 212/3.

കേ​​ര​​ള​​ത്തി​​നാ​​യി സെ​​ഞ്ചു​​റി നേ​​ടി​​യ സ​​ച്ചി​​ൻ ബേ​​ബി​​യാ​​ണ് (131) പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. ആ​​സാ​​മി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ക്യാ​​പ്റ്റ​​ൻ റി​​യാ​​ൻ പ​​രാ​​ഗും (116) ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​പ്പ​​ണ​​ർ രാ​​ഹു​​ൽ ഹ​​സ​​രി​​ക​​യും (107) സെ​​ഞ്ചു​​റി നേ​​ടി.

അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ ബേ​​സി​​ൽ ത​​ന്പി​​യും നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി ജ​​ല​​ജ് സ​​ക്സേ​​ന​​യു​​മാ​​ണ് ആ​​സാ​​മി​​നെ ഫോ​​ളോ ഓ​​ണി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ട​​ത്.

Related posts

Leave a Comment